ബീഫ് കഴിച്ചതിനാണ് കൂട്ടബലാത്സംഗം ചെയ്തതെന്ന് ഗോരക്ഷകര്‍ പറഞ്ഞു; മേവാത്ത് ഇരകള്‍
മേവാത്ത്: ബീഫ് കഴിച്ചതിനാണ് തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് പ്രതികള്‍ പറഞ്ഞതായി മേവാത്ത് ഇരകള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ പശുവാദികള്‍ രണ്ടു പേരെ കൊലപ്പെടുത്തുകയും സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയോടാണ് യുവതികള്‍ ഇക്കാര്യം പറഞ്ഞത്.20 വയസുകാരിയെയും 14 വയസുള്ള അവരുടെ ബന്ധുവിനെയുമാണ് പശുവാദികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. കുടുംബനാഥനായ സഹീറുദ്ദീന്റെ മകന്‍ ഇബ്രാഹീം (45) ഭാര്യ റഷീദ (36) എന്നിവരെ കെട്ടിയിട്ട് അടിച്ചു കൊല്ലുകയുമായിരുന്നു. ഹരിയാന പൊലിസ് സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്‌സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് ആക്രമിച്ചത്. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നെത്തിയ ഗോരക്ഷകരായിരുന്നു ഇതിനു പിന്നില്‍. ബീഫ് കഴിച്ചോ എന്ന് അക്രമികള്‍ ചോദിച്ചെന്നും ഇല്ലെന്ന് മറുപടി പറഞ്ഞിട്ടും അവര്‍ തങ്ങളെ വെറുതെ വിട്ടില്ലെന്നും അക്രമത്തിനിരയായ യുവതികള്‍ പറഞ്ഞു. ഇത് പൊലിസിനോടും പറഞ്ഞിരുന്നു. എന്നാല്‍ ഹരിയാന പൊലിസിന്റെ എഫ്.ഐ.ആറില്‍ ഇക്കാര്യം പറയുന്നേയില്ല.
x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."