HOME
DETAILS

പണം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്, സഹോദരിയുടെ അസ്ഥികൂടവുമായി സഹോദരന്‍ ബാങ്കില്‍; ഒടുവില്‍ തുക ഗ്രാമത്തിലെത്തി കൈമാറി അധികൃതര്‍

  
Web Desk
April 29, 2026 | 9:36 AM

man brings sisters remains to bank in odisha after withdrawal denied

കിയോഞ്ജര്‍ (ഒഡീഷ): മരണപ്പെട്ട സഹോദരിയുടെ അക്കൗണ്ടിലെ പണം പിന്‍വലിക്കാനാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ഡയാനാലി ഗ്രാമത്തില്‍ നിന്നുള്ള ജിതു മുണ്ട ഒഡീഷ ഗ്രാമീണ്‍ ബാങ്കിലെത്തിയത്. എന്നാല്‍ അക്കൗണ്ടിന്റെ ഉടമ വന്നാലേ പണം നല്‍കൂ എന്നായി ബാങ്ക് അധികൃതര്‍. നിയമങ്ങളും നിയമാവലികളുമറിയാത്ത ഒരു സാധാരണക്കാരനായ ജിതു സഹോദരി ജീവിച്ചിരിപ്പില്ലെന്ന് ബാങ്കിനെ അറിയിച്ചു. പിന്നെയാണ് നാടിനെ തന്നെ ഞെട്ടിച്ച ആ സംഭവം.

മൂന്നുതവണയാണ് ഇയാള്‍ പണത്തിനായി ബാങ്കില്‍ പോത്. അക്കൗണ്ട് ഉടമ നേരിട്ട് എത്തണമെന്നോ അല്ലെങ്കില്‍ നിയമപരമായ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നോ ആയിരുന്നു ബാങ്കിന്റെ നിലപാട്. സങ്കീര്‍ണമായ ഈ പ്രക്രിയകളൊന്നും മനസ്സിലാക്കാന്‍ കഴിയാതെ ഓരോ തവണയും അയാള്‍ നിസ്സഹായനായി മടങ്ങി. തന്റെ മുന്നില്‍ ഒരു വഴിയുമില്ലെന്ന് കണ്ട ജിതു ഒടുവില്‍ അത് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

ജിതു, തിങ്കളാഴ്ച ഗ്രാമത്തിലെ ശ്മശാനത്തിലെത്തി സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. തുണിയില്‍ പൊതിഞ്ഞ അസ്ഥികൂടം തോളിലേറ്റി കൊടും വെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് ബാങ്കിലെത്തി. ബാങ്കിലെത്തിയ ജീവനക്കാരെ വരവേറ്റത് വരാന്തയില്‍ കിടന്ന മൃതദേഹമായിരുന്നു. ബ്രാഞ്ച് മാനേജര്‍ ഉടന്‍ ലോക്കല്‍ പൊലിസില്‍ വിവരമറിയിച്ചു. ഈ കാഴ്ച കണ്ട് നാട്ടുകാരും അന്തംവിട്ടു. വിവരമറിഞ്ഞെത്തിയ പൊലിസ് ജിതുവിനെ ശാന്തനാക്കുകയും അസ്ഥികൂടം ഏറ്റെടുക്കുകയായിരുന്നു. 

സംഭവം വിവാദമായതോട പടാന പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മറ്റുമെത്തി ജിതുവിനെ കൗണ്‍സിലിങ് നടത്തി. പിന്നീട് അസ്ഥികൂടം തിരികെ കൊണ്ടുപോയി അദ്ദേഹത്തിന്റെ സഹായത്തോടെ വീണ്ടും സംസ്‌കരിച്ചു.

ഒഡീഷ ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച കിയോഞ്ജര്‍ ജില്ലയിലെ ഡയാനാലി ഗ്രാമത്തിലെത്തി തുക കൈമാറി.19,300 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗ്രാമവാസികളുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തുക നല്‍കിയത്. ജില്ല റെഡ് ക്രോസ് ഫണ്ട് 30,000 രൂപയും ഇയാള്‍ക്ക് കൈമാറിയിട്ടുണ്ട്.

a man in odisha shocked officials by bringing his deceased sister’s remains to a bank after being repeatedly denied withdrawal from her account. the issue was later resolved and the money was handed over following formal procedures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  2 days ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  2 days ago
No Image

ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല! വിരമിക്കൽ ചർച്ചകൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ലൂക്ക മോഡ്രിച്ച്

Football
  •  2 days ago
No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  2 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  2 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  2 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  2 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  2 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  2 days ago