HOME
DETAILS

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന കൗണ്‍സിലിങ് സെഷനിടയില്‍ പെണ്‍മക്കളെ പൊലിസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ സ്ഥലംവിട്ടു

  
Web Desk
April 29, 2026 | 7:15 AM

couple abandons daughters at police station during counselling in telangana

കൗണ്‍സിലിങ്ങിനായി പൊലിസ് സ്റ്റേഷനില്‍ എത്തിയ ദമ്പതികള്‍ സെഷന്റെ ഇടയില്‍ തങ്ങളുടെ രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഒടുവില്‍ മുത്തശ്ശിയെ വിളിച്ച് കുഞ്ഞുങ്ങളെ ഏല്‍പിക്കുകയായിരുന്നു പൊലിസ്. തെലങ്കാനയിലാണ് സംഭവം.  

കടയുടമയായ രവികുമാറും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ലളിതയും ഏകദേശം പത്തു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം  കഴിച്ചതാണ്.  പിന്നീട് ബന്ധം വഷളായി. ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവാകുകയുടെ ചെയ്തു.  പരാതിയുമായി ലളിതയാണ് പൊലിസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലിസ് ഇരുവരെയും കൗണ്‍സിലിങിന് വിളിച്ചു. കൗണ്‍സിലിങിനിടെ ലളിത തന്റെ മംഗല്യസൂത്രവും കാല്‍വിരലിലെ മോതിരങ്ങളും ഊരി മേശപ്പുറത്ത് വച്ചു.  ബന്ധം തുടരാനോ കുട്ടികളെ പരിപാലിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് അവര്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

പിന്നാലെ രവികുമാറും ഇറങ്ങിപ്പോവുകയായിരുന്നു. അവരോടൊപ്പമുള്ള കുഞ്ഞുങ്ങളെ രണ്ട് പേരും ശ്രദ്ധിച്ചില്ല. പൊലിസ് ഇരുവരെയും ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കുട്ടികള്‍ ഭയന്ന് കരയാന്‍ തുടങ്ങി. കുട്ടികളെ ആശ്വസിപ്പിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സബ് ഇന്‍സ്‌പെക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ശ്രമിച്ചു. മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലിസ് മുത്തശ്ശിയെ വിളിച്ച് കുട്ടികളെ അവരുടെ സംരക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്തിട്ടില്ല. കുടുംബത്തിലെ മുതിര്‍ന്നവരുടെ സഹായത്തോടെ ദമ്പതികള്‍ക്ക് വീണ്ടും കൗണ്‍സിലിങ് നല്‍കാനുള്ള ശ്രമത്തിലാണ് പൊലിസ്.

a couple in telangana left their two young daughters at a police station during a counselling session and walked away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  11 hours ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  11 hours ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  11 hours ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  12 hours ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  12 hours ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  12 hours ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  12 hours ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  12 hours ago
No Image

ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ

Football
  •  12 hours ago
No Image

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരംഗമാവുന്നു

Kerala
  •  13 hours ago