വികാരം ആളിക്കത്തുന്നു; 'രക്തം തരാം, കാവേരിയെ തരില്ല'
ബംഗലൂരു: തെരുവുകളില്‍ തീവയ്പ്പും കിരാതവാഴ്ചയും. കണ്ണില്‍ കണ്ടെതെല്ലാം അക്രമികള്‍ ചാമ്പലാക്കി. തമിഴ് എന്ന വാക്കുകേട്ടാല്‍ പാഞ്ഞടുക്കുന്ന ജനക്കൂട്ടം തെരുവുകളില്‍ അഴിഞ്ഞാടി.
ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്ന സുപ്രിംകോടതി ഉത്തരവിന് പുല്ലുവില. ഞങ്ങള്‍ രക്തം തരാം, കാവേരിയെ തരില്ലെന്ന ആക്രോശം നഗരത്തില്‍ മുഴങ്ങുന്നു, അലറിവിളിക്കുന്നു.
പലപ്പോഴും സര്‍ക്കാറും പൊലിസും നിസ്സഹായരായി. പൊതുമുതലെല്ലാം അഗ്നിക്കിരയാക്കി രാത്രി വൈകിയും പ്രതിഷേധക്കാര്‍ തെരുവുവിടുന്ന ലക്ഷണമില്ല.
വൈകുന്നേരമായപ്പോഴേക്കും ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള അറിയിപ്പു വന്നു. എന്നാല്‍ അതൊന്നും ബാധകമല്ലാത്തവിധം പ്രതിഷേധം ആളിക്കത്തി.
നഗരം മുഴുവന്‍ 15000ത്തോളം പൊലിസുകാരുടെ സുരക്ഷാ വലയത്തിലാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും തമിഴ്‌നാട്ടുകാരുടെ സ്ഥാപനങ്ങള്‍ക്ക് തീയിടുന്നതും ബസുകള്‍ കത്തിക്കുന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."