പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് പരിക്ക്
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഡ്യൂട്ടിക്കിടെ പരിക്കേറ്റത്. ഉദ്യോഗസ്ഥന്റെ ഇടതുകൈക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പരപ്പനങ്ങാടി കുപ്പിവളവ് ഭാഗത്തുവച്ചായിരുന്നു സംഭവം. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയ ഒരാളെ അനുനയിപ്പിക്കാനും കസ്റ്റഡിയിലെടുക്കാനും ശ്രമിക്കുന്നതിനിടെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. കയ്യിലുണ്ടായിരുന്ന പൊട്ടിയ ഗ്ലാസ് കഷ്ണം ഉപയോഗിച്ചാണ് പ്രതി സിഐയെ ആക്രമിച്ചത്.
ആക്രമണം നടത്തിയ വ്യക്തിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പ്രാഥമിക വിവരം. പൊലിസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
The Circle Inspector (CI) of Parappanangadi was stabbed and injured while attempting to take a man into custody. CI Stepto John sustained a deep wound to his left hand during the incident and is currently undergoing treatment at a private hospital in Kottakkal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."