HOME
DETAILS

ക്വട്ടേഷന്‍ ആസൂത്രണം ചെയ്തത് സഹോദരപുത്രന്‍; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക അറസ്റ്റ്

  
March 18, 2026 | 6:45 AM

expatriate businessman kidnapping relative arrested as the key planner business grudge behind the crime

 

ഷൊര്‍ണൂര്‍: വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യസൂത്രധാരന്‍ വ്യവസായിയുടെ പിതാവിന്റെ സഹോദരപുത്രനായ സിയാസ് (54) ആണെന്ന് പൊലിസ് കണ്ടെത്തി. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മലപ്പുറം എടവണ്ണയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

പ്രതികാരത്തിന് പിന്നിലെ കാരണം
ഒരുകാലത്ത് മുഹമ്മദാലിയുടെ ബിസിനസ് കാര്യങ്ങള്‍ വിശ്വസ്തതയോടെ നോക്കി നടത്തിയിരുന്ന വ്യക്തിയായിരുന്നു സിയാസ്. എന്നാല്‍ പില്‍ക്കാലത്ത് ഇയാളെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തതിലുള്ള കടുത്ത വിരോധമാണ് ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.

2025 ഡിസംബര്‍ 6ന് മുഹമ്മദാലിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അക്രമികളുടെ പിടിയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ഇദ്ദേഹത്തെ ഒറ്റപ്പാലം കോതകുറിശ്ശിയില്‍ വച്ച് നാട്ടുകാരാണ് കണ്ടെത്തിയത്. കേസിലെ ഒരു പ്രതിയെ അന്നുതന്നെ പിടികൂടിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളിലൂടെയാണ് സിയാസിലേക്ക് എത്തിയത്.

വിദേശത്തേക്ക് കടന്ന സിയാസ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ പൊലിസ് ഇയാളെ വലയിലാക്കി. നിലവില്‍ ഒറ്റപ്പാലം കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പാലക്കാട് ജില്ലാ പൊലിസ് മേധാവി അജിത്കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

 

The police arrested Siyas, the cousin of an expatriate businessman, for planning his kidnapping at gunpoint due to a personal grudge over business matters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  6 days ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  6 days ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  6 days ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  6 days ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  6 days ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  6 days ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  6 days ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  6 days ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  6 days ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  6 days ago