ഇറാന് കൈത്താങ്ങായി ഇന്ത്യ; ആദ്യഘട്ട മെഡിക്കൽ സഹായം കൈമാറി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും കനക്കുന്നതിനിടെ ഇറാനിലേക്ക് മെഡിക്കൽ സഹായവുമായി ഇന്ത്യ. അത്യാവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങുന്ന ആദ്യഘട്ട സഹായം ഇറാനിലെത്തിച്ചു. ഇസ്റാഈൽ-അമേരിക്കൻ ആക്രമണങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ, മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇന്ത്യയുടെ ഈ അടിയന്തര ഇടപെടൽ.
ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് അധികൃതർക്ക് ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സാമഗ്രികൾ കൈമാറിയത്. ജീവൻരക്ഷാ മരുന്നുകൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്. മേഖലയിലെ അസ്ഥിരതയ്ക്കിടയിലും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് പിന്തുണ നൽകുക എന്ന നയത്തിന്റെ ഭാഗമായാണ് നടപടി.
"ബഹുമാന്യരായ ഇന്ത്യൻ ജനതയിൽ നിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ലഭിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ തുണയായ ഇന്ത്യയിലെ ജനങ്ങളോടുള്ള നന്ദി ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു എന്ന് ഇറാൻ എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനും ഇസ്റാഈലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും യുഎസ് ഇടപെടലും കാരണം ഇറാന്റെ ആരോഗ്യമേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മരുന്നുകളുടെയും ചികിത്സാ സൗകര്യങ്ങളുടെയും കുറവ് പരിഹരിക്കാൻ ഇന്ത്യയുടെ സഹായം വലിയ തോതിൽ ഉപകരിക്കുമെന്ന് ഇറാൻ എംബസി വ്യക്തമാക്കി. സഹായം കൈമാറുന്ന ദൃശ്യങ്ങൾ എംബസി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Amid the escalating conflict in the Middle East involving Israel and the U.S., India has delivered its first consignment of essential medicines and medical equipment to Iran. Driven by humanitarian concerns, the aid was handed over to the Iranian Red Crescent Society to support their healthcare system during this crisis. The Iranian Embassy expressed heartfelt gratitude to the people of India for this timely assistance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."