ബെംഗലൂരുവില്‍ അതീവ ജാഗ്രത: വെടിയേറ്റ ഒരാള്‍ കൂടി മരിച്ചു; നിരോധനാജ്ഞ തുടരുന്നു I Live Update
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്ന ബംഗളുരുവില്‍ അതീവ ജാഗ്രത തുടരുന്നു. നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷത്തില്‍ വെടിയേറ്റ ഒരാള്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ രണ്ടായി.
ഇന്ന് നഗരം ശാന്തമാണ്.അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല
തമിഴ്‌നാടും കര്‍ണാടകയും ക്രിയാത്മകമായി ഇടപെടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംഘര്‍ഷം തുടരുന്നത് പ്രശ്‌നം വഷളാക്കുമെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തമ്മിലടിച്ചതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും മന്ത്രി പറഞ്ഞു. ബെംഗലൂരുവില്‍ ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഐടി കമ്പനികള്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
1. ബംഗളുരുവില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ രാവിലെ 11.15 നു പുറപ്പെട്ടു.
കണ്ണൂരിലേക്കുള്ളത് വൈകീട്ട് 6.50 നും പുറപ്പെടും.
2. കര്‍ണാടകയില്‍ നിന്നും രാത്രി പുറപ്പെട്ട നാല് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കാസര്‍കോട്ടെത്തി
3. കാവേരി വിഷയം ചര്‍ച്ച ചെയ്യുന്നതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
4.ബംഗളുരു നഗരത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ആര്‍.പി.എഫ് എന്നീ സേനകളെയാണ് വിന്യസിച്ചത്. നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യു 16 പൊലിസ് സറ്റേഷന്‍ പരിധികളിലേക്ക് വ്യാപിപ്പിച്ചു.
5. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് 15,000 പൊലിസുകാരെ വിന്യസിച്ചു. ഇന്നലെ രാത്രി 10.30 മുതല്‍ നഗരത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പൊലിസ് കമ്മിഷ്ണര്‍ എന്‍.എസ് മേഖനായിക് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
6. സുരക്ഷ ലഭിച്ചാല്‍ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളുവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് പകല്‍ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തില്ല.
7. ഇന്നലെ രാത്രിയോടെ സാറ്റലൈറ്റ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനുനേരെ കല്ലേറുണ്ടായി. കർണാടകയില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള ബസ്സ് സർവീസുകള്‍ നിർത്തിവെച്ചു.
8. തമിഴ്‌നാട്ടിലും ഇതിന്റെ ഭാഗമായി നേരിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തു. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
9. തമിഴ്‌നാട്ടിലെ കര്‍ണാടക സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ജയലളിതയ്ക്ക് കത്തയച്ചു.
10.കര്‍ണാടകയില്‍ ഇന്നലെ പ്രതിഷേധക്കാര്‍ക്കെതിരെ പൊലിസ് വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."