HOME
DETAILS

ആദ്യം പണിയും പിന്നെ ചിന്തിക്കും; യുപിയിൽ റോഡ് നിർമിച്ചത് കൈപ്പമ്പ് മാറ്റാതെ; 'അതിവേഗ' വികസനത്തിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം

  
March 18, 2026 | 12:58 PM

special facility to cool down engines ups road with a hand pump in the middle triggers social media trolls

മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ റോഡ് നിർമാണത്തിലെ വിചിത്രമായ നടപടി വിവാദമാകുന്നു. റോഡിന് നടുവിലുണ്ടായിരുന്ന ഹാൻഡ് പമ്പ് (കൈപമ്പ്) നീക്കം ചെയ്യാതെ അതിനു ചുറ്റും ടാറിങ് നടത്തി റോഡ് നിർമിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള ഈ നിർമാണം അധികൃതരുടെ ആസൂത്രണമില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിന്ധ്യാചൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാന്തിത് മേഖലയിലാണ് ഈ വിചിത്രമായ കാഴ്ച. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുന്നോടിയായി വളരെ വേഗത്തിൽ റോഡ് പണി തീർക്കാനുള്ള ശ്രമത്തിനിടയിലാണ് ഈ വീഴ്ച സംഭവിച്ചത്.

ഏപ്രിൽ 19 മുതൽ വിന്ധ്യാചൽ മാ വിന്ധ്യവാസിനി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുകയാണ്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായിരുന്നു തിരക്കിട്ട നിർമാണം. എന്നാൽ ഹാൻഡ് പമ്പ് മാറ്റാൻ പോലും നിൽക്കാതെ റോഡ് നിർമിച്ചതോടെ വാഹനയാത്രികർ വലിയ അപകടഭീഷണിയിലാണ്.

റോഡിന് നടുവിലെ കൈപമ്പിനെ ചുറ്റി വാഹനങ്ങൾ പോകുന്ന വീഡിയോ വൈറലായതോടെ പരിഹാസവുമായി നിരവധി പേർ രംഗത്തെത്തി. "വികസിത ഭാരതത്തിലെ എട്ടാം അത്ഭുതമാണിത്" എന്ന് സോഷ്യൽ മീഡിയയിൽ ഒരാൾ കുറിച്ചു. "വാഹനത്തിന്റെ എൻജിൻ ചൂടായാൽ വെള്ളമെടുക്കാൻ സർക്കാർ നൽകിയ പ്രത്യേക സൗകര്യമാണിതെന്ന്" മറ്റൊരാളും പരിഹസിച്ചു.

 

ആദ്യം നിർമിക്കുക, പിന്നീട് ചിന്തിക്കുക എന്നതാണ് അധികൃതരുടെ നയമെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. രാത്രികാലങ്ങളിൽ ഈ വഴി വരുന്ന വാഹനങ്ങൾ റോഡിന് നടുവിലെ പമ്പ് കാണാതെ ഇടിച്ചു കയറാൻ സാധ്യതയുണ്ട്. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.

 

a bizarre road construction project in mirzapur, uttar pradesh, has gone viral after officials paved a new road without removing a hand pump standing right in the middle. the construction was reportedly rushed to completion ahead of chief minister yogi adityanath's visit and the upcoming navratri festival at the vindhyachal temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ സ്റ്റാലിന് ഭരണത്തുടർച്ച; അണ്ണാ ഡി.എം.കെയ്ക്ക് വൻ തിരിച്ചടി, രാഷ്ട്രീയത്തിൽ കരുത്തറിയിച്ച് വിജയ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

National
  •  3 days ago
No Image

ദുബൈയിലെ സ്വർണ്ണ വില ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിരക്കിൽ; ആഭരണ പ്രേമികൾക്ക് ഇത് സുവർണ്ണാവസരം

uae
  •  3 days ago
No Image

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; 90 സീറ്റുകൾ വരെ നേടുമെന്ന് സർവേകൾ

National
  •  3 days ago
No Image

ദുബൈയിൽ ഇനി 'ഗ്ലൈഡ്‌വേസ്' യുഗം; ഗതാഗതക്കുരുക്ക് അഴിക്കാൻ ഡ്രൈവറില്ലാ പോഡുകൾ എത്തുന്നു

uae
  •  3 days ago
No Image

സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി; സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ

Kerala
  •  3 days ago
No Image

യാത്രക്കാരിയുടെ ബാഗ് തകർത്തു; നഷ്ടപരിഹാരം നൽകുന്നതിൽ 'പിശുക്കുമായി' ഇൻഡിഗോ

National
  •  3 days ago
No Image

ഒന്നാമത്തെ പ്രസവമായാലും മൂന്നാമത്തെ പ്രസവമായാലും വേദന ഒന്നാണ്, വിവേചനം പാടില്ല; പ്രസവാവധി കുറച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

National
  •  3 days ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്: പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

Kerala
  •  3 days ago
No Image

ദുബൈയിലെ പ്രോപ്പർട്ടി വിസ നിയമം പരിഷ്കരിച്ചു; നിക്ഷേപകർക്ക് ഇനി എളുപ്പത്തിൽ റെസിഡൻസി പെർമിറ്റ്

uae
  •  3 days ago
No Image

പേരറിവാളന്റെ അഭിഭാഷക എൻറോൾമെന്റ്; തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു

National
  •  3 days ago