ഡോക്ടര്‍ ബൈജുവിന്റെ മരണത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കും
മൂവാറ്റുപുഴ: വിശ്വാസ്യത തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചതിനെത്തുടര്‍ന്നു ശരീരം തളര്‍ന്നു ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കും. രോഗിയുടെ ഭര്‍ത്താവാണ് പ്രതിയായ ബൈസണ്‍വാലി സ്വദേശി രാജപ്പന്‍.
ഡോ. പി എ ബൈജുവാണ് നീണ്ട ഒന്‍പതു വര്‍ഷം ബോധരഹിതനായി തളര്‍ന്നു കിടന്ന് മരണത്തിനു കീഴടങ്ങിയത്. 38 വയസായിരുന്നു.
2007ല്‍ ഇടുക്കി ബൈസണ്‍വാലി ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്ന് കഴിച്ച് അവശയായിരുന്നു.
സ്ത്രീയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ സ്വയം മരുന്നു കുടിക്കുകയായിരുന്നു.
ഉടനെ തളര്‍ച്ച അനുഭവപ്പെടുകയും തളര്‍ന്നു വീഴുകയുമായിരുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട ബൈജുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം നടത്തിയപ്പോഴാണ് മരുന്ന് കഴിച്ച് അവശയായ സ്ത്രീയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലക്കിയതാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."