വാമനനെ അപമാനിക്കുന്നതിലൂടെ സംസ്‌കൃതിയെ തന്നെയാണ് അപമാനിക്കുന്നത്; അമിത് ഷായ്ക്ക് പിന്തുണയുമായി കെ. സുരേന്ദ്രന്‍
കോഴിക്കോട്: മലയാളികള്‍ക്ക് ഓണാശംസകള്‍ക്ക് പകരം വാമനജയന്തി ആശംസകള്‍ നേര്‍ന്ന ബി.ജെ.പി ദേശീയ അധ്യക്ഷന് പിന്തുണയേകി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. അമിത് ഷായുടെ വാമനജയന്തി ആഘോഷങ്ങളെ കളിയാക്കുന്നവരുടെ അറിവിലേക്ക്. മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളീയര്‍ ഒരുക്കുന്ന പൂക്കളത്തിന്റെ നടുവില്‍ പ്രതിഷ്ഠിക്കുന്നത് തൃക്കാക്കരയപ്പന്‍ മറ്റാരുമല്ല സാക്ഷാല്‍ വാമനന്‍ തന്നെയാണെന്ന് സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മഹാരാജാവിന്റെ കാലത്ത് തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര തുടങ്ങിയിരുന്നത് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് ദീപം തെളിയിച്ചുകൊണ്ടാണ്. ഹിന്ദു സമൂഹം ദശാവതാരങ്ങളിലൊന്നായി കണക്കാക്കുന്ന വാമനമൂര്‍ത്തിയെ അപമാനിക്കുന്നതിലൂടെ നിങ്ങള്‍ ഒരു സംസ്‌കൃതിയെത്തന്നെയാണ് അപമാനിക്കുന്നതെന്നും സുരേന്ദന്‍ പറയുന്നു.
സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."