HOME
DETAILS

പെരുന്നാൾ പുലർച്ചെയും ഇറാനിൽ ഇസ്‌റാഈലിന്റെ കനത്ത ആക്രമണം; മിസൈലുകൾ പ്രതിരോധിച്ചു യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ

  
March 20, 2026 | 5:38 AM

USIsrael war on Iran Day 21 Israels massive strikes hit Iran

തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം 21-ാം ദിവസത്തിലേക്ക് കടക്കവെ, പെരുന്നാൾ പുലർച്ചെയും ഇറാനിൽ ഇസ്‌റാഈലിന്റെ കനത്ത ആക്രമണം. ഇറാൻ ലക്ഷ്യമാക്കി അതിശക്തമായ സൈനികാക്രമണം ആരംഭിച്ചതായി ഇസ്‌റാഈല്‍ വ്യക്തമാക്കി. അതേസമയം, ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ വിജയകരമായി പ്രതിരോധിച്ചു.

ഇറാൻ്റെ മിസൈൽ നിർമാണ കേന്ദ്രം ആക്രമിക്കപ്പെട്ടു 

'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായി നടത്തിയ ആക്രമണത്തിൽ ഇറാനിലെ ഒരു മിസൈൽ നിർമാണ കേന്ദ്രം പൂർണ്ണമായും തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിന് മുൻപും ശേഷവുമുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗൾഫിൽ ജാഗ്രത; മിസൈലുകൾ വിഫലമാക്കി

 ഇറാനിൽ നിന്നുള്ള വ്യോമ ഭീഷണികളെ യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടു. ദുബൈ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ കേട്ട ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തകർത്തതിൻ്റേതാണെന്ന് ദുബൈ അധികൃതർ സ്ഥിരീകരിച്ചു. ജനങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പ്രതിരോധ മന്ത്രാലയം നിർദേശിച്ചു.

 കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള അൽ അഹമ്മദി പോർട്ട് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ചില യൂണിറ്റുകളിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. ലക്ഷ്യസ്ഥാനത്തെത്തും മുൻപ് തന്നെ വ്യോമപ്രതിരോധ സേന മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തു. 

ഇറാൻ്റെ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 139 ബാലിസ്റ്റിക് മിസൈലുകളും 238 ഡ്രോണുകളും ബഹ്‌റൈൻ പ്രതിരോധ സേന തകർത്തു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി.

 ബിർകത്ത് അൽ അവാമിർ പ്രദേശത്തെ ഒരു ഗോഡൗണിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ആളപായമില്ല.

English summary: The UAE has issued an urgent missile threat alert, urging residents to seek shelter as air defences successfully intercept incoming attacks. As Israel launches major strikes on Tehran, regional tensions escalate, with global powers condemning attacks on infrastructure and authorities warning against rumours and misinformation. Follow our live coverage for the latest updates on this developing crisis:

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിനെ ഇനി 'എൽ ക്ലാസിക്കോ' എന്ന് വിളിക്കരുത്; മുംബൈ-ചെന്നൈ പോരാട്ടത്തെ പരിഹസിച്ച് മുൻ താരം

Cricket
  •  4 days ago
No Image

വിനോദയാത്രാ സംഘം അപകടത്തില്‍ പെട്ടു; മൂന്നര വയസ്സുകാരന്‍ ഉള്‍പെടെ മൂന്ന് മലയാളികള്‍ മരിച്ചു, അപകടം നടന്നത് ഗുണ്ടല്‍പേട്ടില്‍

Kerala
  •  4 days ago
No Image

അവൻ തിരിച്ചു വരും,​ഗോളുകളല്ല ഒരു താരത്തിനെ അളക്കാനുള്ള അളവുകോൽ; യുണൈറ്റഡ് മുന്നേറ്റ താരത്തെ ചേർത്ത് പിടിച്ച് മൈക്കൽ കാരിക്ക്

latest
  •  4 days ago
No Image

യുപിയില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍; മാതാവിനെ കാണാനില്ല

National
  •  4 days ago
No Image

കണ്ണൂരില്‍ അനധികൃത ഗുണ്ട് നിര്‍മ്മാണം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച പടക്കങ്ങള്‍ പിടികൂടി

Kerala
  •  4 days ago
No Image

ദളിത് വിവാഹത്തിന് നേരെ സവർണ്ണാക്രമണം; വധുവിനെ കുതിരപ്പുറത്ത് നിന്ന് പിടിച്ചിറക്കി, വിവാഹസംഘത്തിന് നേരെ കല്ലേറ്

crime
  •  4 days ago
No Image

യു.എസ് മുൻ നയതന്ത്രജ്ഞന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; ഇറാൻ ഉപരോധത്തിന് പിന്നിലെ 'ഇസ്റാഈൽ ബന്ധം' പുറത്തെന്ന് ഹാക്കർമാർ

International
  •  4 days ago
No Image

ഡല്‍ഹിയില്‍ ജഡ്ജിയുടെ ആത്മഹത്യ: ഭാര്യക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

National
  •  4 days ago
No Image

ഡല്‍ഹിയില്‍ വന്‍തീപിടിത്തം;  ഒമ്പത് മരണം

National
  •  4 days ago
No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  5 days ago