HOME
DETAILS
MAL
സഊദിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; റിയാദിൽ മൂന്ന് ബാലസ്റ്റിക് മിസൈലുകൾ ആകാശത്ത് വച്ച് തകർത്ത് പ്രതിരോധസേന
Web Desk
March 22, 2026 | 12:14 PM
റിയാദ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ശക്തമാകുന്നു. ഞായറാഴ്ച പുലർച്ചെ റിയാദിന് നേരെ മൂന്ന് ബാലസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായി സഊദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യക്തമാക്കി. മൂന്ന് ബാലസ്റ്റിക് മിസൈലുകളിൽ ഒരു മിസൈൽ വ്യോമ പ്രതിരോധ സേന ആകാശത്തുവച്ച് തകർത്തപ്പോൾ മറ്റ് രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത മേഖലയിൽ പതിക്കുകയായിരുന്നു.
കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 10 ഡ്രോണുകളും തടയുകയും നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളും റിഫൈനറികളും ലക്ഷ്യമിട്ടെത്തിയ 62 ഡ്രോണുകളാണ് സഊദി വെടിവച്ചിട്ടത്. ഫെബ്രുവരി 28ന് ശേഷം ഇതുവരെ 600ഓളം ഡ്രോൺ ആക്രമണങ്ങളും, 45 ബാലസ്റ്റിക് മിസൈലുകളും, 7 ക്രൂയിസ് മിസൈലുകളും സഊദിക്ക് നേരെ ഇറാൻ പ്രയോഗിച്ചിട്ടുണ്ട്.
Saudi Arabia intercepts Iranian ballistic missiles and drones targeting Riyadh and the Eastern Province. Over 600 drone strikes and 50+ missiles have targeted the Kingdom since February 28 as regional tensions escalate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."