മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല; വിജയം തുലാസില്‍: ജി സുധാകരന്‍
ആലപ്പുഴ: സി.പി.ഐ മന്ത്രി പി.പ്രസാദിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍. പി.പ്രസാദിന് ഗുരുത്വമില്ല. സി.പി.ഐയിലെ ആരും എനിക്കെതിരെ പറഞ്ഞില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനില്ലാത്ത സൂക്കേട് അയാള്‍ക്കെന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.
6000 വോട്ടിനാണ് പ്രസാദ് ജയിച്ചത്.അതും കൊച്ചു പയ്യനോട്. അത് അയാള്‍ ഓര്‍ത്തില്ല. പ്രസാദിന്റെ വിജയം തുലാസിലാണ്. പ്രസാദിനെതിരെ ഒന്നും പറയാന്‍ ഉദ്ദേശിച്ചതല്ല. എല്ലാം ക്ഷണിച്ചു വരുത്തുകയാണ്. അല്ലെങ്കില്‍ എനിക്കെതിരെ പറയേണ്ട കാര്യമില്ല.- സുധാകരന്‍ പറഞ്ഞു.
സുധാകരന്‍ കോണ്‍ഗ്രസിന്റെ തൊപ്പിധരിച്ച് നില്‍ക്കുന്ന ഗതികെട്ട ചിത്രം കാണേണ്ടിവന്നത് ദുഖിപ്പിച്ചുവെന്ന പ്രസാദിന്റെ പരാമര്‍ശത്തോടാണ് സുധാകരന്‍ പ്രതികരിച്ചത്.
''എനിക്ക് പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നാണ് പറയുന്നത്. പിന്നെ അയാളെന്തിനാ രണ്ടാമത് മത്സരിക്കുന്നത്. മുന്‍പ് ഹരിപ്പാട് രമേശ് ചെന്നിത്തലയോട് പ്രസാദ് രണ്ടുവട്ടം തോറ്റതല്ലേ. നാടുമുഴുവന്‍ ഓടിനടന്ന് ഒടുവില്‍ ചേര്‍ത്തല വന്നാണ് രക്ഷപ്പെട്ടത്. അയാള്‍ ചെവിയില്‍ നുള്ളിക്കോട്ടെ. ഇതിനെല്ലാം ജനം തിരിച്ചടി കൊടുക്കും. കര്‍ഷക തൊഴിലാളികള്‍ക്കൊപ്പംനിന്ന് തങ്കപ്പന്റെ തലവെട്ടിയെടുത്ത സമയത്ത് ഞാന്‍ താലൂക്ക് സെക്രട്ടറിയാണ്. പ്രസാദ് ആയിരുന്നെങ്കില്‍ മുണ്ടെറിഞ്ഞ് ഓടുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, തലകീഴായി പിടിച്ചാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതെന്ന സി.പി.എം നേതാവ് എ വിജയരാഘവനും സുധാകരന്‍ മറുപടി നല്‍കി. അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അങ്ങനെ ആയത്. ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും ജി സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. പതിനെട്ടു വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നിഘണ്ടുവായിക്കാത്തതുകൊണ്ട് മലയാളത്തിന്റെ അര്‍ഥഭേദങ്ങള്‍ അറിയില്ല. മുഖ്യമന്ത്രിയെ വിമര്‍ശിക്കും. പക്ഷെ ചീത്ത പറയില്ല. അതന്റെ ഗുരുത്വമെന്നും ജി സുധാകരന്‍ പറഞ്ഞു.
G. Sudhakaran has criticised Minister P. Prasad, stating that he lacks seriousness and influence, and that his chances of victory remain uncertain. The remarks have sparked political discussion, especially in the context of the ongoing election scenario in Kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."