കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് നല്കി
ഷോളയൂര്‍: ആഘോഷങ്ങള്‍ അന്യമായ നിരാലംബരും കിടപ്പുരോഗികളുമായവര്ക്ക് ഓണക്കിറ്റും ഓണസദ്യയും നല്കി ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിസ്തുല കര്‍മപരിപാടികള്‍ നടത്തികൊണ്ടിരിക്കുന്ന പെരിങ്ങോട്ടുകുറുശ്ശി ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അംബലപ്പാറയിലും പെരിങ്ങോട്ട്കുര്ശ്ശിയിലും നടത്തിയ ഓണക്കിറ്റ് വിതരണത്തിനും ഓണസദ്യക്കും ശേഷമാണു ഷോളയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്നേഹ സംഗമം നടത്തിയത്.
പെരിങ്ങോട്ട്കുര്‍ശ്ശി വില്ലേജ് ഓഫിസറും ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഇ.ബി രമേശ് സ്നേഹ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. 16നു ലക്കിടി പോളീഗാര്ഡനില് നടത്തുന്ന സ്നേഹ സംഗമത്തോടെ ജില്ലയില്‍ നാലിടത്തായി ഓണാഘോഷം 2016 പരിപാടിയിലൂടെ 500 നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് ഓണകിറ്റുകളും 3000 പേര്‍ക്ക് ഓണസദ്യയും എന്ന ലക്ഷ്യം പൂര്‍ത്തിയാകുമെന്ന് ചെയര്മാന് അറിയിച്ചു.
ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നാരാമമൂര്ത്തി ഓണകിറ്റുകള്‍ വിതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി അനീഷ് അധ്യക്ഷത വഹിച്ചു. ദയ ജില്ലാ കോര്‍ഡിനേറ്റര്‍ ശങ്കര്‍ജി കോങ്ങാട്, ട്രഷറര്‍ ശ്രീലത ടീച്ചര്‍ സമദ് കല്ലടിക്കോട്, ശ്രീധരന് മാസ്റ്റര്‍,ഷോളയൂര്‍ സ്കൂള്‍ അധ്യാപകന് കുമാരന് മാസ്റ്റര്‍, ഡി.രവി, മാര്ട്ടിന്, സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."