HOME
DETAILS

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

  
May 09, 2026 | 2:29 AM

supreme court expresses concern over delay in lakhimpur kheri case trial

ന്യൂഡൽഹി: ലേഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ സാക്ഷി വിസ്താരം വൈകുന്നതിനും മെല്ലെപ്പോക്കിലും നിരാശ പ്രകടിപ്പിച്ച് സുപ്രിംകോടതി. കേസിലെ പ്രധാന പ്രതി മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിലെ കാലതാമസത്തിൽ നിരാശ പ്രകടിപ്പിച്ചത്. കർഷകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ 44 സാക്ഷികളെ വിസ്തരിച്ചതായും 72 സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നും യു.പി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

ഇതോടെയാണ് കേസിലെ മന്ദഗതിയിൽ കോടതി നിരാശ പ്രകടിപ്പിച്ചത്. സാക്ഷികളുടെ സുരക്ഷ സംരക്ഷിക്കുന്ന പദ്ധതി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിചാരണാ വേളയിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കാൻ ബെഞ്ച് വിചാരണ കോടതിയോട് നിർദേശിച്ചു. 2021 ഒക്ടോബറിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ പ്രതിഷേധിച്ച കർഷകരുടെ മേൽ കാർ ഇടിച്ചുകയറ്റി അഞ്ച് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.

The Supreme Court of India has expressed disappointment over the slow pace of witness examination in the Lakhimpur Kheri violence case. A bench comprising Chief Justice Surya Kant and Justice Joymalya Bagchi raised concerns while hearing the bail plea of Ashish Mishra, son of former Union Minister Ajay Mishra. The Uttar Pradesh government informed the court that 44 witnesses had been examined so far, while 72 more remain to be questioned.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  6 days ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  6 days ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  6 days ago
No Image

ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ

Football
  •  6 days ago
No Image

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരംഗമാവുന്നു

Kerala
  •  6 days ago
No Image

ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും; മോട്ടോർ വാഹന വകുപ്പിൽ വൻ പരിഷ്‌കരണം

Kerala
  •  6 days ago
No Image

മാതൃകയായി ഷാജി; ബസ് അപകടത്തില്‍ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടി ഊരി നല്‍കി ചായക്കച്ചവടക്കാരന്‍

Kerala
  •  6 days ago
No Image

യു.എ.ഇ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍: പുതിയ അധ്യയന വര്‍ഷത്തേക്ക് ടീച്ചേഴ്‌സിനെ വേണം | UAE Teaching Jobs

Abroad-career
  •  6 days ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

Kerala
  •  6 days ago
No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  6 days ago