ഓണക്കളികളാല്‍ ഗ്രാമങ്ങള്‍ ഉണര്‍ന്നു
പട്ടാമ്പി: ഉത്രാടപ്പാച്ചിലുകളില്‍ സജീവമായ നാടും നഗരവും വിവിധ തരത്തിലുള്ള ഓണക്കളികളാല്‍ സജീവം. പുതുതലമുറ സോഷ്യല്‍ മീഡിയകളില്‍ മുഴുകിയിരിക്കുന്നവരാണങ്കിലും ആഘോഷനാളിലെ ഇത്തരം കളികളില്‍ നിറസാന്നിധ്യമാണ്.
കണ്ണ് കെട്ടി കലം ഉടക്കല്‍,എണ്ണപുരട്ടിയ മുളയില്‍ കയറല്‍,നാടന്‍ പാട്ട് മത്സരം, സ്‌ലോ ബൈക്ക്,വടംവലി,പച്ചമുളക്,കൈപ്പ,ബ്രഡ് തീറ്റ മത്സരം തുടങ്ങിയ വ്യത്യസ്ത ഇനം ഓണപരിപാടികളുമായാണ് ഗ്രാമങ്ങളിലെ കളിസ്ഥലങ്ങള്‍ ഓണനാളിലെ പരിപാടികള്‍ക്കായി വഴിമാറിയിരിക്കുന്നത്.
ബലിപെരുന്നാളും ഓണനാളിലായത് കൊണ്ട് മൈലാഞ്ചിയിടല്‍ മത്സരം,ഒപ്പന തുടങ്ങിയവയും ഓണക്കളികളോടപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ഓണനാളുകളില്‍ ചട്ടിപ്പന്ത്,ഏറ് പന്ത് തുടങ്ങിയ കളികളാല്‍ ഗ്രാമങ്ങളിലെ കളിസ്ഥലങ്ങള്‍ സജീവമായിരുന്നെങ്കിലും ഇതെല്ലാം അന്യമായ സമയത്താണ് ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍.എന്നിരുന്നാലും പഴയ പാരമ്പര്യത്തെ തിരിച്ചുകൊണ്ട് വരാനുള്ള ശ്രമത്തിലാണ് തിരുവോണനാളുകളില്‍ വിവിധ ക്ലബ്ബുകാരും സംഘടനകളും സംയുക്തമായി നടത്തുന്ന ഇത്തരത്തിലുള്ള ഓണക്കളികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."