HOME
DETAILS

സാദിഖലി തങ്ങള്‍ക്കെതിരെ അധിക്ഷേപം: പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി, ലക്ഷ്യം ബ്ലാക്ക്‌മെയിലിങ്

  
Web Desk
March 26, 2026 | 6:53 AM

sadikali-thangal-insult-post-kappa-case-accused-behind-blackmail-attempt

മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട പ്രതിയെ തിരിച്ചറിഞ്ഞതായി പൊലിസ്. പെരിന്തല്‍മണ്ണ സ്വദേശിയായ കാപ്പാ കേസ് പ്രതി മുഹമ്മദ് റോഷനാണ് പ്രതി. പെരിന്തല്‍മണ്ണ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. 

വ്യാജ ദൃശ്യങ്ങള്‍ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു. 

സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റിനെതിരെ മുസ്‌ലിം ലീഗ് പരാതി നല്‍കിയിരുന്നു.  പരാതിയില്‍ അപകീര്‍ത്തിപ്പെടുത്തല്‍, പ്രകോപനം സൃഷ്ടിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ് മലപ്പുറം സൈബര്‍ പൊലിസ് കേസെടുത്തത്.

ദിവസങ്ങള്‍ക്കു മുമ്പ് വിദേശത്ത് നിന്നാരംഭിച്ച ഫേസ്ബുക്ക് പ്രൊഫൈലിലാണ് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള ആക്ഷേപം പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ പോസ്റ്റ് പിന്‍വലിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. മാര്‍ച്ച് 22നാണ് പോസ്റ്റ് ചെയ്തത്.

An abusive social media post targeting Sadikali Thangal has been traced to an accused in a KAAPA case, with authorities suspecting it was part of a blackmail attempt. The incident has raised concerns over cyber harassment and misuse of social media, prompting further police investigation into the matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  8 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  8 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  8 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  8 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  8 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  8 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  8 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  8 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  8 days ago