HOME
DETAILS

ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ ക്രമക്കേടില്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി, തുടര്‍നടപടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം

  
Web Desk
March 26, 2026 | 7:17 AM

sabarimala-flagstaff-reinstallation-no-irregularities-high-court-closes-case

കൊച്ചി: ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കേസില്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നത്. ഇതിനായി 412 ഗ്രാം സ്വര്‍ണമാണ് സംഭാവനയായി ലഭിച്ചതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. സംഭാവന നല്‍കിയ മോഹന്‍ലാല്‍ അടക്കം 23 നടന്മാരുടെ മൊഴിയെടുത്തിരുന്നു.

നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. എ.എസ്പി കുറുപ്പാണ് സംഭാവന സ്വര്‍ണം സ്വീകരിച്ചത്. സംഭാവന സ്വര്‍ണത്തിന് ദേവസ്വം രസീറ്റും നല്‍കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായിരുന്ന ദേവസ്വം ബോര്‍ഡിന്റെ കാലത്താണ് കൊടിമര പുനപ്രതിഷ്ഠ നടന്നത്. 

ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. കൊടിമരത്തിനു സംഭാവനയായി ലഭിച്ച സ്വര്‍ണം അഡ്വക്കറ്റ് കമ്മിഷന്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്നും കൃത്യമായ രശീത് പോലും നല്‍കിയിട്ടില്ലെന്നും ദേവസ്വം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രത്യേക സംഘം രൂപവത്കരിച്ച് ത്വരിതാന്വേഷണം നടത്തിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയെത്തും മുന്‍പേ... വാഹനത്തിന് വേണം പ്രത്യേക ശ്രദ്ധ 

auto-mobile
  •  4 days ago
No Image

അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവെച്ചു, പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല; പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വീണാ ജോര്‍ജിന് വിമര്‍ശനം

Kerala
  •  4 days ago
No Image

വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കി;  വി.ഡി സതീശനെ കണ്ട് ആശാപ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയോട് അപമര്യാദ പെരുമാറ്റം; ലഖ്‌നോ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

National
  •  4 days ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യം; കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തി വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

എ.ഐ.എ.ഡി.എം.കെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്; വിജയ്ക്ക് മുന്നറിപ്പുമായി കോണ്‍ഗ്രസ്

National
  •  4 days ago
No Image

മലയാളി യുവാവ് ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായതായി സൂചന

Kerala
  •  4 days ago
No Image

നീറ്റ് ക്രമക്കേട്; എന്‍.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

National
  •  4 days ago
No Image

കേരളയില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago