HOME
DETAILS
MAL
രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് നയാര എനർജി; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
Web Desk
March 26, 2026 | 7:31 AM
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. ഇന്ന് രാവിലെ മുതൽ നയാരയുടെ എല്ലാ പമ്പുകളിലും പുതുക്കിയ നിരക്ക് നിലവിൽ വന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലവർധിച്ചതാണ് പെട്രോൾ, ഡീസൽ വില കൂടാൻ കാരണമെന്ന് കമ്പനി പറയുന്നു. എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനികളോ മറ്റ് സ്വകാര്യ ഏജൻസികളോ നിലവിൽ വില വർധിപ്പിച്ചിട്ടില്ല.
അതേസമയം, രാജ്യത്ത് നിലവിൽ പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ വിതരണത്തിൽ തടസങ്ങളില്ലെന്ന് ഇന്നലെ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പ് നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."