HOME
DETAILS

യു.പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം: കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കളക്ടര്‍, മാതൃകാ പെരുമാറ്റചട്ടലംഘനമെന്ന് കണ്ടെത്തല്‍

  
March 26, 2026 | 7:30 AM

case-ordered-over-abusive-remark-against-u-prathibha-model-code-violation

ആലപ്പുഴ: കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്‌ക്കെതിരേ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കളക്ടര്‍. പ്രഥമദൃഷ്ട്യാ മാതൃകാപെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് കളക്ടര്‍ വ്യക്തമാക്കി. മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ എ.ഇര്‍ഷാദ് ആണ്  പരാമര്‍ശം നടത്തിയത്.

ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മിറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയുമായിരുന്നു. 

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.

രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മകന്‍ അകപ്പെട്ട കേസില്‍ അവര്‍ എടുത്ത നിലപാട്, എന്ന് പ്രതിഭയെ ലക്ഷ്യമിട്ട് ഇര്‍ഷാദ് പറയുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. 

അതേ സമയം സംഭവത്തില്‍ എ.ഇര്‍ഷാദിനെതിരേ  നടപടിയെടുത്ത് മുസ് ലിം ലീഗ്. പാര്‍ട്ടിയുടെ  പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റി. ലീഗ് ജില്ലാ സെക്രട്ടറി എച്ച്.ബഷീര്‍ കുട്ടിക്കാണ് പകരം ചുമതല. പ്രസംഗം വിവാദമായതോടെ  ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചു.   പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍  ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും  കൂട്ടിച്ചേര്‍ത്തു. 

 

The District Collector has directed that a case be registered over an abusive remark against U. Prathibha, finding it to be a violation of the Model Code of Conduct. The action comes amid the ongoing election period, where strict guidelines are in place to ensure fair campaigning. Authorities are expected to proceed with legal steps based on the directive.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  11 days ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  11 days ago
No Image

പാല്‍ വില വര്‍ധന; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  11 days ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  11 days ago
No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  11 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  11 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  11 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  11 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  11 days ago