HOME
DETAILS

അബൂദബിയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി ഇന്ന് മുതല്‍ നിലവില്‍ വരുന്നു

  
May 04, 2026 | 1:29 AM

Abu Dhabi Two new toll gates to go live from Monday

അബൂദബി: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെയും റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി അബൂദബിയില്‍ രണ്ട് പുതിയ ദര്‍ബ് ടോള്‍ ഗേറ്റുകള്‍ കൂടി ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് (ഐടിസി) ഇക്കാര്യം അറിയിച്ചത്.
ഗന്തൂത്ത് ഏരിയയിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡിലും ശൈഖ് സായിദ് റോഡിന്റെ പ്രവേശന കവാടത്തിലും എക്‌സിറ്റിലുമായി കരാമ ഒയാസിസ് റോഡിലുമാണ് പുതിയ ടോള്‍ പോയിന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഈ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിക്കും. ഓരോ തവണ ഗേറ്റ് കടന്നുപോകുമ്പോഴും വാഹന ഉടമകള്‍ 4 ദിര്‍ഹം വീതം നല്‍കണം. 
മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കുറഞ്ഞ വരുമാനമുള്ള താമസക്കാര്‍, വിരമിച്ച സ്വദേശികള്‍ എന്നിവര്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും. ഇവര്‍ക്ക് ഒരു വാഹനത്തിന് ഇളവ് ലഭിക്കും.
കരാമ ഒയാസിസ് റോഡിലെ ഗേറ്റ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശൈഖ് റാഷിദ് ബിന്‍ സഈദ് റോഡ് വഴിയോ അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റ് വഴിയോ യാത്ര ചെയ്യാം. ഗന്തൂത്ത് വഴി പോകുന്നവര്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് ഒരു ബദല്‍ മാര്‍ഗമാണ്.
നഗര വിപുലീകരണവും വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്താണ് പുതിയ ഗേറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ച്ചയായ പഠനങ്ങളിലൂടെ ഗതാഗത സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇത് സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Summary: Abu Dhabi will introduce two additional toll gates under the Darb toll system from Monday, with authorities seeking to ease congestion and improve traffic flow across key corridors. The Integrated Transport Centre, part of the Department of Municipalities and Transport, said the new gates will operate around the clock, seven days a week, as part of ongoing efforts to enhance the efficiency of the emirate’s road network.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  16 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  16 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  16 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  16 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  16 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  16 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  16 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  16 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  16 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  16 days ago