HOME
DETAILS

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്: കൂട്ടുകാരികൾ മൊഴി മാറ്റിയിട്ടും രക്ഷയില്ല; പ്രതികളായ രണ്ടുപേർക്ക് പത്തു വർഷം തടവ്

  
Web Desk
March 28, 2026 | 3:04 PM

plus-one student rape case two youth from akkulam sentenced to 10 years imprisonment despite witnesses turning hostile

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് പത്തു വർഷം കഠിനതടവ്. ആക്കുളം സ്വദേശികളായ ജിഷ്ണു കെ. മോഹൻ (26), വിഷ്ണു ആർ. (29) എന്നിവരെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതികൾ 15,000 രൂപ വീതം പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

2024 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിൽ വെച്ചുള്ള പരിചയം മുതലെടുത്ത് ഒന്നാം പ്രതിയായ ജിഷ്ണു, പെൺകുട്ടിയെയും രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയായ വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഇവർക്ക് നിർബന്ധിച്ച് മദ്യം നൽകി. ഇതിനുശേഷം ജിഷ്ണു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ അതിജീവിതയ്‌ക്കൊപ്പം മറ്റ് രണ്ട് പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു. ഇവരെ രണ്ടാം പ്രതിയുടെ മുറിയിലാണ് ഇരുത്തിയിരുന്നത്. കേസിന്റെ വിചാരണ വേളയിൽ ഈ രണ്ട് പെൺകുട്ടികളും പ്രോസിക്യൂഷന് വിരുദ്ധമായി മൊഴി മാറ്റിയിരുന്നു. എന്നാൽ ശാസ്ത്രീയമായ തെളിവുകളും അതിജീവിതയുടെ മൊഴിയിലെ വിശ്വാസ്യതയും കണക്കിലെടുത്ത കോടതി, പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

സംഭവദിവസം വൈകുന്നേരം വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിനുമുമ്പും പ്രതികൾ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകാൻ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

In a significant verdict, the Thiruvananthapuram Special Fast Track Court has sentenced two men from Akkulam, Jishnu K. Mohan (26) and Vishnu R. (29), to 10 years of rigorous imprisonment for the sexual assault of a Plus One student.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  4 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  4 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  4 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  4 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  4 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  4 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  4 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  4 days ago