HOME
DETAILS

സഊദി പ്രവാസികൾക്കും ബിസിനസുകാർക്കും ആശ്വാസം; ചരക്ക് ഗതാഗത മേഖലയിൽ വൻ ഇളവുകൾ, ഡ്രൈവർമാരും കമ്പനികളും അറിയേണ്ട പുതിയ മാറ്റങ്ങൾ ഇവ

  
March 28, 2026 | 3:16 PM

saudi tga freight transport reforms 2026

റിയാദ്: സഊദി അറേബ്യയിലെ ചരക്ക് ഗതാഗത മേഖലയിൽ വൻ മാറ്റവുമായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. ഗതാഗത രം​ഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായാണ് ഇത്തരമൊരു നിർണ്ണായക നീക്കം. ഇതുപ്രകാരം ലൈസൻസുള്ള ചരക്ക് ഗതാഗത കമ്പനികൾക്ക് മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടി നേരിട്ട് കരാറുകൾ ഏറ്റെടുത്ത് ചരക്ക് എത്തിച്ചുനൽകാൻ സാധിക്കും. സെപ്റ്റംബർ 25 വരെയണ് ഈ പ്രത്യേക ഇളവ് പ്രാബല്യത്തിലുണ്ടാവുക.

പ്രധാന ലക്ഷ്യങ്ങൾ

* റോഡ് ഗതാഗത വാഹനങ്ങളുടെ ഉപയോഗം പരമാവധി വർധിപ്പിക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. 
* രാജ്യത്തിനകത്തും അയൽരാജ്യങ്ങളിലേക്കുമുള്ള ചരക്ക് നീക്കം കൂടുതൽ ഊർജസ്വലമാക്കുക, തടസ്സമില്ലാതെ ഉറപ്പാക്കുക.
*ട്രാൻസ്പോർട്ട് കമ്പനികൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 
ഈ ഇളവ് പ്രയോജനപ്പെടുത്തുന്നതിന് പ്രധാനമായും രണ്ട് നിബന്ധനകളാണ് അതോറിറ്റി മുന്നോട്ട് വെച്ചിട്ടുള്ളത് ട്രക്കുകൾ 'പബ്ലിക് ട്രാൻസ്പോർട്ട് വാഹനം' ആയി രജിസ്റ്റർ ചെയ്തിരിക്കണം, ഇവ ലൈസൻസുള്ള ഒരു കൊമേഴ്സ്യൽ ട്രാൻസ്പോർട്ട് സ്ഥാപനത്തിന് കീഴിലായിരിക്കണം.

കൂടാതെ, എല്ലാ ഗതാഗത ഇടപാടുകളും സുതാര്യത ഉറപ്പാക്കുന്നതിനായി 'ലോജിസ്റ്റി' പ്ലാറ്റ്‌ഫോം വഴി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട് എന്നിവയാണ് അതോറിറ്റി പുറപ്പെടുവിപ്പിച്ച നിബന്ധനകൾ. ചരക്ക് നീക്കത്തിനായി രാജ്യത്ത് 5,00,000 ട്രക്കുകൾ സജ്ജമാണെന്ന് അതോറിറ്റി അറിയിച്ചു. ട്രക്കുകളുടെ പ്രവർത്തന കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി 22 വർഷമായി ഉയർത്തിയിട്ടുണ്ടെന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞ റഫ്രിജറേറ്റഡ് ട്രക്കുകൾക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായും മന്ത്രാലയം അറിയിച്ചു. ലോജിസ്റ്റിക് മേഖലയെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതിന് ഈ നടപടികൾ രാജ്യത്തെ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Saudi Arabia's Transport General Authority (TGA) has announced major reforms in the freight sector to boost efficiency. Licensed transport companies can now directly undertake third-party contracts until September 25. Key updates include the integration of the 'Logisti' platform for transparency, an extension of truck operational lifespans to 22 years, and new permissions for empty refrigerated trucks from GCC countries to enter the Kingdom.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  11 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  11 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  11 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  11 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  11 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  11 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  11 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  11 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  11 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  11 days ago