HOME
DETAILS

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

  
March 28, 2026 | 5:52 PM

more restrictions implemented in malappuram amid assembly election

മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ ഡോ വിനയ് ഗോയൽ ഉത്തരവിറക്കി. മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് നടപടി. ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരമാണ് നടപടി. 

ജില്ലയിൽ ആയുധം കൈവശം വെയ്ക്കുന്നതിനും, കൊണ്ടുനടക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. പ്രകടനങ്ങൾക്കും, സർക്കാർ പരസ്യങ്ങൾക്കും വിലക്കേർപ്പെടുത്തി. ഘോഷയാത്രകൾക്കും, ഉച്ചഭാഷിണി ഉപയോഗത്തിനും പ്രത്യേക അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ  നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. 

നിയന്ത്രണങ്ങൾ

  • ആയുധങ്ങൾ കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും പൂർണ്ണമായി നിരോധിച്ചു.
  • തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതു വരെ തോക്കുകൾ, കുന്തം, വാൾ, ലാത്തികൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. 
  • നിലവിൽ ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ പരിശോധനയ്ക്ക് ഹാജരാകണം.

  • ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ, നാഷണൽ റൈഫിൾ അസോസിയേഷനിലെ കായിക താരങ്ങൾ, ആചാരപരമായ ആവശ്യങ്ങൾക്കായി ആയുധം ഉപയോഗിക്കുന്ന സമുദായങ്ങൾ എന്നിവർക്ക് ഇളവുണ്ട്. ഇവർ പ്രത്യേക അനുമതി പത്രം വാങ്ങിയിരിക്കണം.
  • വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ പാടില്ല.
  • കെട്ടിട ഉടമയുടെ മുൻകൂർ അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ കൊടിതോരണങ്ങളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ പാടില്ല.
  • സർക്കാർ, പൊതു-സ്വകാര്യ ഇടങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണം. 
  • ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയും.
  • പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് സർക്കാർ പരസ്യങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.
  • ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
  • യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുൻപായി രാഷ്ട്രീയ പാർട്ടികൾ പോലീസിനെ അറിയിക്കുകയും ഉച്ചഭാഷിണികൾക്കും മറ്റും ആവശ്യമായ അനുമതി വാങ്ങുകയും വേണം.
  • മൈതാനങ്ങളും ഹെലിപാഡുകളും ഉപയോഗിക്കുന്നതിന് 'സുവിധ' മോഡ്യൂൾ വഴി അപേക്ഷിക്കാം. 

Ahead of the elections, restrictions have been imposed in Malappuram district, and an order has been issued by District Collector Dr. Vinay Goyal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  4 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  4 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  4 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  4 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  4 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  4 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  4 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  4 days ago