HOME
DETAILS

ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു 

  
March 29, 2026 | 1:40 AM

Malayali Expat Dies of Heart Attack in Oman

മസ്‌കത്ത്: ഒമാനിലെ സുവൈഖില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി ഉമ്മത്തൂര്‍ പട്ടിപ്പാറ ഹൗസില്‍ സലാഹുദ്ദീന്‍ (40) ആണ് മരിച്ചത്. 15 വര്‍ഷമായി പ്രവാസജീവിതം നയക്കുന്ന സലാഹുദ്ദീന്‍, സുവൈഖിലെ ഖദറയില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ സലാഹുദ്ദീന്‍ റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാള്‍ പുറത്തുവന്നപ്പോഴാണ് ഇദ്ദേഹത്തെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബറിലാണ് അവധി കഴിഞ്ഞ് സലാഹുദ്ദീന്‍ ഒമാനിലേക്ക് തിരിച്ചെത്തിയത്.
പിതാവ്: പരേതനായ കമ്മു മുസ്‌ലിയാര്‍. മാതാവ്: ആയിശ. ഭാര്യ: അംറത്ത് റിസ്‌വാന. മക്കള്‍: ഫൈഹ (ആറ്), ഫര്‍ഹ (നാല്), ഫൈറ (ആറുമാസം). ഖദറയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English Summary: A 40-year-old Malayali exptariate died of a heart attack in Suwaiq, Oman. The deceased, identified as Salahudeen from Kumbidi, Palakkad ditsrict, had been working as an accountant at a private company in Khadhra. The incident occurred on Saturday around 2:00 PM. Salahudeen collapsed outside his room after returning from work. He was later found by his roommate and rushed to the hospital, but was declared dead on arrival. An expat for 15 years, he had recently returned to Oman in November after a vacation. He is survived by his wife and three young children, the youngest being just six months old. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  22 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  22 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  22 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  22 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  22 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  22 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  22 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  22 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  22 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  22 days ago