HOME
DETAILS

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

  
May 21, 2026 | 7:52 AM

vs-satheesan-repeats-full-name-during-mla-oath-ceremony

തിരുവനന്തപുരം: 'വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍.....' നിയമസഭയിലും തന്റെ മുഴുവന്‍ പേര് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍.  സത്യപ്രതിജ്ഞാ ചടങ്ങില്‍ സത്യവാചകം ചൊല്ലവേ 'വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍' എന്ന് മുഖ്യമന്ത്രി സ്വയം അഭിസംബോധന ചെയ്തതിനെതിരെയാണ് ജാതിപ്പേര് ഉപയോഗിച്ചു എന്ന ആരോപണവുമായി ഒരു വിഭാഗം പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും പിതാവിന്റെ പേര് കൂടി പറഞ്ഞത്. 

ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്, സത്യപ്രതിജ്ഞാ ചടങ്ങിലെ ജാതിപ്പേര് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞാ വേളയില്‍ താന്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും നിന്ന് ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളോട് ഏറെ വൈകാരികമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 'എന്റെ അച്ഛന്റെ പേര് പറയുന്നതില്‍ എന്താണ് കുഴപ്പം? എന്റെ അച്ഛന്റെ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയണമെന്നുണ്ടായിരുന്നു. ഞാന്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ പേര് ഔദ്യോഗിക രേഖകളിലുള്ളത് പോലെ മുഴുവനായി വായിക്കുകയാണ് ചെയ്തത്.' വിഡി സതീശന്‍ പറഞ്ഞു.അച്ഛന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേര് കൂടി പറയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളുടെ പേര് പറയുന്നതില്‍ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു.

താന്‍ ജാതിപ്പേരല്ല, മറിച്ച് തന്റെ പിതാവിന്റെ പേരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ വായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനിടെ തന്റെ അമ്മയെയും മനസ്സാ സ്മരിച്ചിരുന്നുവെന്നും, അമ്മയുടെ പേര് പറയാന്‍ അവിടെ സാങ്കേതികമായി അവസരമുണ്ടായിരുന്നെങ്കില്‍ ഉറപ്പായും അമ്മയുടെ പേരും താന്‍ പറയുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നമ്മളെ വളര്‍ത്തിയ അച്ഛനെയും അമ്മയെയും അത്തരം സുപ്രധാന നിമിഷങ്ങളില്‍ ഓര്‍ക്കുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണെന്നും, അവരുടെ പേര് പറയുന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.തന്റെ മുഴുവന്‍ പേര് വായിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും പാസ്‌പോര്‍ട്ടിലും മറ്റും ഇത്തരത്തിലാണ് രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ നിയമസഭയില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 'വി.ഡി. സതീശന്‍ എന്ന ഞാന്‍' എന്നാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. വി.ഡി.സതീശന്റെ മുന്‍കാല മതേതര നിലപാടുകള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ജാതിപ്പേര് ഉയര്‍ത്തിക്കാട്ടിയുള്ള ഇത്തവണത്തെ സത്യപ്രതിജ്ഞയെന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനാണ് അച്ഛന്റെ പേര് മാത്രമാണ് താന്‍ വായിച്ചതെന്ന വിശദീകരണവുമായി മുഖ്യമന്ത്രി മറുപടി നല്‍കിയത്.

 

V. D. Satheesan drew attention during the swearing-in ceremony by repeatedly stating his full name, “Vadassery Damodaran Menon Satheesan,” while taking oath as an MLA. The moment quickly became a talking point in political circles and on social media, adding a light yet notable highlight to the proceedings of the Kerala Legislative Assembly.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  3 hours ago
No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  3 hours ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  4 hours ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  4 hours ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  4 hours ago
No Image

ഗസ്സ വംശഹത്യയ്ക്ക് ഇന്ത്യയിൽനിന്ന് ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്

International
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോയ ആറു പേരെക്കുറിച്ച് വിവരമില്ല; നാഗാ സ്ത്രീകൾ പ്രക്ഷോഭത്തിൽ

National
  •  5 hours ago
No Image

പിണറായിക്ക് ഹസ്തദാനം നല്‍കി ടി.കെ ഗോവിന്ദന്‍; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണന്‍; ഇരുവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  5 hours ago
No Image

ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ്: 10,854 സ്ഥാനാർഥികൾക്ക് എതിരില്ല

National
  •  5 hours ago
No Image

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; മുഖ്യപ്രതി പിടിയിലാകുന്നത് വൻ വിദ്യാഭ്യാസ സാമ്രാജ്യത്തിനുള്ള ഒരുക്കത്തിനിടെ

National
  •  5 hours ago