HOME
DETAILS

തറക്കല്ലിട്ട് ഒരു മാസം; വയനാട് പുനരധിവാസത്തിനായുള്ള കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എങ്ങുമെത്തിയില്ല

  
March 29, 2026 | 5:09 AM

congress housing project for wayanad landslide victims hits roadblock despite foundation stone laying

വയനാട്: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി വൈകുന്നതായി ആക്ഷേപം. കുന്നമ്പറ്റയില്‍ വീടുകള്‍ക്കായി തറക്കല്ലിട്ട് ഒരു മാസം പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. പദ്ധതിയുടെ പണി ആരംഭിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാദങ്ങള്‍ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 26ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ആറ് മാസത്തിനുള്ളില്‍ നൂറ് വീടുകള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നിലവില്‍ കുന്നമ്പറ്റയിലെ ഭൂമിയില്‍ യാതൊരു പ്രവൃത്തിയും നടക്കുന്നില്ല. നിര്‍മ്മാണത്തിനാവശ്യമായ അനുമതി തേടി ആരും ഇതുവരെ മേപ്പാടി പഞ്ചായത്തിനെ സമീപിച്ചിട്ടില്ലെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ എട്ട് സെന്റ് ഭൂമിയില്‍ മൂന്ന് കിടപ്പുമുറികളുള്ള 50 വീടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഭൂമി നിരപ്പാക്കിയതൊഴിച്ചാല്‍ മറ്റു നീക്കങ്ങളൊന്നും നടക്കാത്ത പ്ലോട്ടില്‍ ഇപ്പോള്‍ കാട്ടാനശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പ്രത്യേക രൂപകല്‍പ്പനയോടെ തയ്യാറാക്കിയ വീടുകളുടെ നിര്‍മ്മാണം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

 

Construction of the Congress party's promised housing project for Wayanad landslide survivors at Kunnampetta is yet to begin, contradicting Opposition Leader V.D. Satheesan's claims and raising concerns over delays in rehabilitation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  4 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  4 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  4 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  4 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  4 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  4 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  4 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  4 days ago