HOME
DETAILS

ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസിലുടനീളം 'നോ കിങ്‌സ്' റാലി; അണിനിരന്നത് ലക്ഷങ്ങള്‍

  
Web Desk
March 29, 2026 | 5:50 AM

no kings rallies across us millions protest against donald trump policies

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ  യു.എസിലുടനീളം 'നോ കിങ്‌സ്' റാലി. രാജ്യവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. 

ഭരണകൂടത്തോടുള്ള ജനങ്ങളുടെ ശക്തമായ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു രാജ്യത്തെ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികള്‍. 

ഇറാനെതിരായ ഏകപക്ഷീയ ആക്രമണത്തിലൂടെ തുടക്കമിട്ട യുദ്ധം മുതല്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ്, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുള്‍പ്പെടെ യു.എസ്ട്രംപ് അടിച്ചേല്‍പ്പിച്ച നയങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് സംഘാടകര്‍ പ്രതികരിച്ചു. 

'ഒരു സ്വേച്ഛാധിപതിയായി നമ്മെ ഭരിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് അമേരിക്കയാണ്, അധികാരം ജനങ്ങളുടേതാണ്. രാജാക്കന്മാരാകാനോ അവരുടെ ശതകോടീശ്വരന്‍ കൂട്ടാളികളുടേതോ അല്ല,' സംഘാടകര്‍ പറഞ്ഞു.

 ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം നടന്നു. അവിടങ്ങളില്‍ താമസിക്കുന്ന അമേരിക്കക്കാരാണ് പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചത്.

മിനസോട്ടയിലെ റാലിയില്‍ മാത്രം അമ്പതിനായിരത്തിലധികം ആളുകള്‍ തെരുവിലിറങ്ങി. പ്രശസ്ത അമേരിക്കന്‍ റോക്ക് ഗായകന്‍ ബ്രൂസ് സ്പ്രിംഗ്സ്റ്റീനും റാലിയില്‍ പങ്കെടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്റെ സംഗീതത്തിലൂടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. 

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) രാജ്യവ്യാപകമായി നടത്തുന്ന ക്രൂരമായ റെയ്ഡുകള്‍ക്കും കൂട്ട നാടുകടത്തലുകള്‍ക്കുമെതിരെ രാജ്യത്ത് രോഷം ഇരമ്പുകയാണ്. കുടിയേറ്റ വിരുദ്ധ നയങ്ങളും ICE റെയ്ഡുകളും രാജ്യത്ത് വലിയ രീതിയിലുള്ള മനുഷ്യാവകാശ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. 

ജനുവരിയില്‍ മിനസോട്ടയില്‍ നടന്ന പ്രതിഷേധത്തിനിടെ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവം ജനരോഷം ആളിക്കത്തിച്ചിരുന്നു.പ്രാദേശിക തലം മുതല്‍ വന്‍ നഗരങ്ങളില്‍ വരെ ഒരേസമയം ആഞ്ഞടിച്ച ഈ പ്രക്ഷോഭം ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളിലും അമേരിക്കന്‍ തെരുവുകളില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

millions join no kings protests across the us opposing donald trump policies including immigration raids war actions and rising living costs with global support rallies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  4 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  4 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  4 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  4 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  4 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  4 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  4 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  4 days ago