HOME
DETAILS

കന്നിയങ്കത്തിനൊരുങ്ങി ടി.വി.കെ; നടന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും

  
Web Desk
March 29, 2026 | 8:18 AM

tvk-debut-actor-vijay-to-contest-from-two-constituencies

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നു. 

അതേസമയം, ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) 164 സീറ്റുകളില്‍ മത്സരിക്കും. ഇന്നലെ പ്രഖ്യാപിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടികയില്‍ 60 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ വീണ്ടും ചെപ്പോക്കില്‍ നിന്നും ജനവിധി തേടും. 

ടി.വി.കെയുടെ 24 സ്ഥാനാര്‍ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചത്. ടി.വി.കെ ജില്ലാ സെക്രട്ടറി വി.പി മതിയഴകനാണ് കരൂരില്‍ സ്ഥാനാര്‍ഥി. കരൂര്‍ ദുരന്തത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട നേതാവായിരുന്നു മതിയഴകന്‍. 

ഒരു വട്ടം തനിക്ക് അവസരം നല്‍കണമെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വിജയ് പറഞ്ഞു. പാര്‍ട്ടിയുടെ ചിഹ്നമായ വിസില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹം വോട്ടഭ്യര്‍ഥിച്ചത്. 

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം, അണ്ണാ ഡി.എം.കെ നയിക്കുന്ന എന്‍.ഡി.എ, വിജയ്യുടെ ടി.വി.കെ, സീമാന്റെ നാം തമിഴര്‍ കക്ഷി (എന്‍.ടി.കെ) എന്നിവര്‍ തമ്മിലുള്ള ശക്തമായ ചതുഷ്‌കോണ മത്സരത്തിനാകും ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുക.

 

Vijay is set to make his political debut with TVK, contesting from two constituencies in the upcoming elections. The move marks a significant entry into active politics for the popular actor, drawing widespread attention and interest across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

Kerala
  •  a day ago
No Image

ഇടിവെട്ടി മഴ പെയ്യും ! ഒന്‍പത് ജില്ലകള്‍ക്ക് ഇന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago