HOME
DETAILS

രാമനവമി ഘോഷയാത്രയ്ക്കിടെ ഇത്തവണയും മുസ്്ലിം വിരുദ്ധ ആക്രമണം

  
March 29, 2026 | 2:41 AM

Anti-Muslim attack again during Ram Navami procession

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ രാമനവമി ഘോഷയാത്ര ഈ വര്‍ഷവും സംഘര്‍ഷത്തില്‍ മുങ്ങി. ജാംഗിപൂര്‍ സബ് ഡിവിഷനിലെ രഘുനാഥ്ഗഞ്ചില്‍ വെള്ളിയാഴ്ച നടന്ന ഘോഷയാത്രയാണ് പരക്കെ അക്രമത്തില്‍ കലാശിച്ചത്. ഹിന്ദുത്വ ഗ്രൂപ്പുകളില്‍പ്പെട്ടവരാണ് അക്രമം നടത്തിയതെന്നും പ്രദേശത്തെ മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള നാല്‍പതോളം കടകള്‍ കൊള്ളയടിക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വര്‍ഗീയ അസ്വസ്ഥതയ്ക്കിടയാക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ഫുല്‍ത്തലയിലാണ് പ്രധാനമായും അക്രമ സംഭവങ്ങളുണ്ടായത്. ജുമുഅ നമസ്‌കാരം നടക്കുന്നതിനിടെ പള്ളിയുടെ മുന്നിലൂടെ ഉച്ചത്തില്‍ പാട്ടുവച്ചും നൃത്തം ചെയ്തും ഘോഷയാത്ര കടന്നുപോയിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷത്തിന് തുടക്കമമായതെന്ന് 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. 

ഘോഷയാത്രയിലുണ്ടായിരുന്നവര്‍ പ്രദേശത്തെ വീടുകളുടെ മുകളില്‍ കയറി കാവിക്കൊടി നാട്ടുകയും കടകള്‍ക്ക് തീവയ്ക്കുകയും ആളുകളെ മര്‍ദിക്കുകയും ചെയ്തതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പൊലിസും കേന്ദ്ര സേനയും സ്ഥലത്തുണ്ടായിട്ടും അക്രമം തടയാന്‍ ആദ്യം ഇടപെട്ടില്ലെന്നും പിന്നീട് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടതിന് ശേഷമാണ് പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി അക്രമികളെ തുരത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തില്‍ ജാംഗിപൂര്‍ നഗരസഭാ ജീവനക്കാരനായ അബുല്‍ ഷെയ്ഖിന് (30) തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; നടപടി ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ

National
  •  2 days ago
No Image

ഒരു വോട്ടിന്റെ ഭൂരിപക്ഷം; ടി.വി.കെ എം.എൽ.എക്ക് തിരിച്ചടി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

National
  •  2 days ago
No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  2 days ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  2 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  2 days ago
No Image

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

Kerala
  •  2 days ago
No Image

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

Kerala
  •  2 days ago
No Image

നാലുവർഷ ബിരുദ പദ്ധതിയിൽ സമഗ്ര മാറ്റത്തിന് യു.ഡി.എഫ്; ആറുമാസത്തെ ഇൻ്റേൺഷിപ്പും പുതിയ സിലബസും വരുന്നു

Kerala
  •  2 days ago
No Image

സ്കൂളിൽ ചേരാൻ കുട്ടികളുണ്ട് ; ഉയർന്ന ക്ലാസുകളിൽ കൊഴിഞ്ഞുപോക്കും രൂക്ഷം

Kerala
  •  2 days ago