HOME
DETAILS

മുട്ടയുടെ മഞ്ഞക്കരു വില്ലനോ അതോ വീരനോ? കൊളസ്‌ട്രോള്‍ പേടിയില്‍ നിങ്ങള്‍ കളയുന്നത് ഈ 'പോഷകക്കടല്‍'!

  
March 29, 2026 | 9:20 AM

why you should stop throwing away egg yolks the nutritional truth

 

ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു. ഹൃദയത്തിന് ദോഷമാണെന്നും കൊളസ്‌ട്രോള്‍ കൂടുമെന്നും പേടിച്ച് പലരും മുട്ടയുടെ വെള്ള മാത്രം കഴിച്ച് മഞ്ഞക്കരു എറിഞ്ഞുകളയാറാണ് പതിവ്. എന്നാല്‍ സത്യം അതല്ല. നിങ്ങള്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ശരീരത്തിന് ലഭിക്കേണ്ട വലിയൊരു വിറ്റാമിന്‍ ശേഖരമാണ് നഷ്ടപ്പെടുത്തുന്നത്.

എന്തുകൊണ്ട് മഞ്ഞക്കരു കഴിക്കണം?

മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ഉണ്ടെന്നത് സത്യമാണ്. എന്നാല്‍ മുട്ടയിലെ ഭൂരിഭാഗം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്.

 

boil.jpg

തലച്ചോറിന്റെ ആരോഗ്യത്തിന്- മഞ്ഞക്കരുവില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന 'കോളിന്‍' (Choline) എന്ന ഘടകം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഓര്‍മശക്തിക്കും അത്യാവശ്യമാണ്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്.

കാഴ്ചശക്തി വര്‍ധിപ്പിക്കും - ഇതിലടങ്ങിയിരിക്കുന്ന ലുട്ടീന്‍ (Lutein), സിയാക്‌സാന്തിന്‍ (Zeaxanthin) എന്നീ ആന്റിഓക്‌സിഡന്റുകള്‍ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചക്കുറവ് പരിഹരിക്കാനും തിമിരം തടയാനും സഹായിക്കുന്നു.

വിറ്റാമിന്‍ ഡിയുടെ കലവറ- സ്വാഭാവികമായി വിറ്റാമിന്‍ ഡി അടങ്ങിയ ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ടയുടെ മഞ്ഞ. എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഇത് അത്യന്താപേക്ഷിതമാണ്.

 

3 boil.jpg

ആരോഗ്യകരമായ കൊഴുപ്പ്- ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍ പേടി 

ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോളിനെ വലിയ തോതില്‍ സ്വാധീനിക്കുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോള്‍ കരള്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. മുട്ടയിലൂടെ കൊളസ്‌ട്രോള്‍ ലഭിക്കുമ്പോള്‍ കരള്‍ അതിന്റെ ഉത്പാദനം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, പ്രമേഹമോ ഗുരുതരമായ ഹൃദ്രോഗമോ ഇല്ലാത്ത ഒരാള്‍ക്ക് ദിവസവും ഓരോ മുട്ട വീതം (മഞ്ഞയുള്‍പ്പെടെ) കഴിക്കുന്നത് സുരക്ഷിതമാണ്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുട്ട കഴിക്കുന്നതിലല്ല, അത് എങ്ങനെ പാകം ചെയ്യുന്നു എന്നതിലാണ് കാര്യം. വെണ്ണയിലോ ധാരാളം എണ്ണയിലോ പൊരിച്ചെടുക്കുന്ന മുട്ടയേക്കാള്‍ പുഴുങ്ങിയ മുട്ടയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുമിച്ച് കഴിക്കുമ്പോഴാണ് അതിലെ പോഷകങ്ങള്‍ പൂര്‍ണമായും ശരീരത്തിന് ലഭിക്കുന്നത്.
അതായ്, അമിതമാകാതെ നിയന്ത്രണത്തോടെ കഴിച്ചാല്‍ മുട്ടയുടെ മഞ്ഞക്കരു നിങ്ങളുടെ ആരോഗ്യത്തിന്റെ ഉറ്റ സുഹൃത്താണ്.

 

Egg yolks are often unfairly blamed for high cholesterol, but they are actually nutritional powerhouses rich in Choline, Vitamin D, and antioxidants that support brain health and vision; for most people, eating whole eggs is a healthy and essential habit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് താരങ്ങൾക്ക് വിലക്ക്, പക്ഷെ മുഹമ്മദ് ആമിറിന് മുന്നിൽ ഐപിഎൽ വാതിൽ തുറന്നു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ട്വിസ്റ്റ് ഇതാണ്!

Cricket
  •  9 days ago
No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  9 days ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  9 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  9 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  9 days ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  9 days ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  9 days ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  9 days ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  9 days ago
No Image

ദുബൈയിൽ വാടക കുടിശ്ശികയുള്ളവർക്ക് ആശ്വാസം; ഒരു മില്യൺ ദിർഹത്തിന്റെ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചു

uae
  •  9 days ago