HOME
DETAILS

ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍.പി.ജി സിലിണ്ടറുകള്‍ മോഷണം പോയി, 22 എണ്ണവും കാലിക്കുറ്റികള്‍

  
March 29, 2026 | 10:51 AM

27-lpg-cylinders-stolen-from-delivery-vehicle-mostly-empty-cylinders

മുംബൈ: മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയി. വിതരണത്തിനായി കൊണ്ടുപോകുന്ന ടെമ്പോയില്‍ നിന്നാണ് 27 എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയത്. മുംബൈയിലെ കാന്തിവാലി പ്രദേശത്തെ ചാര്‍കോപ്പിലാണ് സംഭവം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എല്‍.പി.ജി മോഷണം നടന്നത്. മോഷണം പോയ 27 ഗ്യാസ് സിലിണ്ടറുകളില്‍ 5 ഗ്യാസ് നിറച്ച കുറ്റികളും 22 കാലി കുറ്റികളുമായിരുന്നു. ഗ്യാസ് ഡെലിവറി ബോയ് ആയ നന്ദകുമാര്‍ രാംരാജിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. മാര്‍ച്ച് 25 നാണ് സംഭവം. 

വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നാണ് എല്‍.പി.ജി ഗ്യസ് സിലിണ്ടറുകള്‍ മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. വാഹനത്തിന്റെ പൂട്ടുകളും ഗ്ലാസും തകര്‍ന്ന നിലയിലാണ്. 

മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'പ്രദേശത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലിസ് പറഞ്ഞു. 

 

In a theft incident, 27 LPG cylinders were stolen from a delivery vehicle, out of which 22 were empty cylinders. The incident has raised concerns over the security of transport vehicles carrying essential commodities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  9 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  9 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  9 days ago
No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  9 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  9 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  9 days ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  9 days ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  9 days ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  9 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  9 days ago