HOME
DETAILS

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; മസ്‌കത്ത്-കേരള സര്‍വിസുകള്‍ വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

  
Web Desk
March 29, 2026 | 12:05 PM

air india express cancels muscat kerala flights expatriates hit

 

 

മസ്‌കത്ത്: ഒമാനില്‍ നിന്നുള്ള മലയാളി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ റദ്ദാക്കല്‍. മസ്‌കത്തില്‍ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതോടെ യാത്രാ പ്രതിസന്ധി രൂക്ഷമായി. മുന്‍പ് അറിയിച്ചതിനെക്കാള്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് സര്‍വീസുകള്‍ നീട്ടിവെച്ചതായാണ് പുതിയ വിവരം.

മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് പ്രധാനമായും ബാധിച്ചത്. മാര്‍ച്ച് 28 വരെ മാത്രമെന്ന് കരുതിയിരുന്ന റദ്ദാക്കല്‍ ഇപ്പോള്‍ ഏപ്രില്‍ ആദ്യവാരം വരെ നീണ്ടിരിക്കുകയാണ്. ഇതില്‍ കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ 1 മുതല്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് റൂട്ടുകളിലെ സര്‍വീസുകള്‍ ഏപ്രില്‍ 4 വരെ റദ്ദാക്കിയതായാണ് യാത്രക്കാര്‍ക്ക് ലഭിച്ച അറിയിപ്പ്.

അതേസമയം, മസ്‌കത്ത്-മുംബൈ, മസ്‌കത്ത്-ഡല്‍ഹി സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ട്. എന്നാല്‍ കേരളത്തിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ നിലച്ചതോടെ പ്രവാസികള്‍ക്ക് മറ്റ് നഗരങ്ങള്‍ വഴിയുള്ള കണക്റ്റിങ് യാത്രകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഇതുമൂലം യാത്രാസമയം കൂടുകയും ചെലവ് ഗണ്യമായി ഉയരുകയും ചെയ്യുന്നു.

അറിയിപ്പില്ലാതെ നിരന്തരം സര്‍വീസുകള്‍ റദ്ദാക്കുന്നതില്‍ പ്രവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. അടിയന്തര ചികിത്സയ്ക്കും കുടുംബ ആവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക് പോകേണ്ടവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. പലരും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ശേഷം അവസാന നിമിഷത്തിലാണ് റദ്ദാക്കല്‍ വിവരം ലഭിക്കുന്നതെന്നും യാത്രക്കാര്‍ പറയുന്നു. റീഫണ്ട്, റീഷെഡ്യൂള്‍ എന്നിവയിലും വ്യക്തതയില്ലാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നുവെന്നാണ് പരാതികള്‍.

പ്രവാസി സംഘടനകളും വിഷയത്തില്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ എംബസി എന്നിവ അടിയന്തരമായി ഇടപെടണമെന്നും സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുക, അധിക സര്‍വീസുകള്‍ ആരംഭിക്കുക, ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം, വ്യോമഗതാഗത നിയന്ത്രണങ്ങള്‍ എന്നിവയാണ് സര്‍വീസുകളുടെ അനിശ്ചിതത്വത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ വ്യക്തമായ വിശദീകരണം എയര്‍ലൈന്‍ അധികൃതര്‍ നല്‍കാത്തതും യാത്രക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

യാത്രാ പദ്ധതികള്‍ തയ്യാറാക്കുന്ന പ്രവാസികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ്. സര്‍വീസ് നില, റദ്ദാക്കല്‍ സാധ്യതകള്‍ എന്നിവ പരിശോധിച്ച് മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്ന മുന്നറിയിപ്പും യാത്രാ ഏജന്‍സികള്‍ നല്‍കുന്നു.

 

Air India Express extends cancellation of Muscat to Kerala flights, leaving expatriates stranded and facing travel difficulties. Concerns rise over repeated disruptions and lack of clarity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  9 days ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  9 days ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  9 days ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  9 days ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  9 days ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  9 days ago
No Image

സ്പീക്കര്‍ തെരഞ്ഞെടുപ്പ്; സഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചു 

Kerala
  •  9 days ago
No Image

പിടിച്ചുനിൽക്കാൻ കനിവുകാത്ത് ജനകീയ ഹോട്ടലുകൾ; പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  9 days ago
No Image

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം: പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്, കാല്‍ അറ്റുപോയി

Kerala
  •  9 days ago
No Image

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ മടി'; കേരളത്തിലെ ഭാഷാ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേസ് പഞ്ചാബിലേക്ക് മാറ്റി സുപ്രിംകോടതി

Kerala
  •  9 days ago