HOME
DETAILS

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

  
Web Desk
March 29, 2026 | 4:01 PM

dmk release election manifesto for upcoming assembly election

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. സ്ത്രീകള്‍ക്ക് 2000 രൂപ, സൗജന്യ വൈദ്യതി, പെന്‍ഷന്‍ വര്‍ധനവ് തുടങ്ങി വമ്പന്‍ വാഗ്ദാനങ്ങളാണ് ഡിഎംകെ മുന്നോട്ട് വെക്കുന്നത്. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പത്രിക പുറത്തിറക്കിയത്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനത്തുടര്‍ച്ച ഉറപ്പാക്കാനാണ് ഡിഎംകെ ലക്ഷ്യമിടുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നല്‍കിവരുന്ന പ്രതിമാസ ധനസഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കുന്ന വയോജന പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തുമെന്നും ഡിഎംകെ അറിയിച്ചു. കൂടാതെ വനിത സ്വയംസഹായ സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുമെന്നും വാഗ്ദാനമുണ്ട്.

മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും, മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ഒരു ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് മീറ്ററില്ലാത്ത പമ്പ് സെറ്റുകള്‍ അനുവദിക്കുന്നതോടൊപ്പം 20 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നിലവില്‍ നല്‍കിവരുന്ന സൗജന്യ വൈദ്യുതി പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഇത്തവണയുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ നല്‍കിവരുന്ന പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള 35 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്നും ഡിഎംകെ അറിയിച്ചു. 

ലോക്‌സഭാ അംഗമായ കനിമൊഴി കരുണാനിധിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ തവണ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചുവെന്നും ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

dmk releases manifesto for assembly elections, promises rs 2000 for women, free electricity, pension hike and more

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  4 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  4 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  4 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  4 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  4 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  5 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  5 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  5 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  5 days ago