HOME
DETAILS

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും; ഹോം വോട്ടിങ്

  
March 30, 2026 | 1:49 AM

Home voting for senior citizens and differently-abled people

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും. ശാരീരിക അവശതയുള്ള 85നു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരര്‍, ഭിന്നശേഷി വിഭാഗം വോട്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഹോം വോട്ടിങ് സൗകര്യം. ഇതിൽ 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരം. ഏപ്രില്‍ നാലു വരെ ഇത് തുടരും.

എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒമാര്‍ നേരിട്ടോ പോസ്റ്റല്‍ സംവിധാനത്തിലൂടെയോ വോട്ടര്‍മാരെ പോളിങ് സംഘങ്ങള്‍ വീടുകളില്‍ എത്തുന്ന തീയതിയും സമയവും അറിയിക്കും. ആദ്യ അവസരത്തില്‍   വോട്ടറില്ലെങ്കില്‍ രണ്ടാം  അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും.    

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഹോം വോട്ടിങ്ങിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികള്‍ക്കും സ്ഥാനാർഥികള്‍ക്കും നല്‍കാന്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സംഘങ്ങളുടെ റൂട്ട് പ്ലാന്‍, ഷെഡ്യൂള്‍ എന്നിവയും വരണാധികാരികള്‍ കൈമാറും. ഹോം വോട്ടിങ് സമയത്ത് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

 “ഹോം വോട്ടിങ് “ ആരംഭിക്കാനിരിക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ ഇന്നലെ ജില്ലാ കലക്ടർമാരുമായി ഓൺലൈനായി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഹോം വോട്ടിങ് സംബന്ധിച്ച്  രാഷ്ട്രീയ പാർട്ടികളുമായി മീറ്റിങ് നടത്തിയതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച പ്രകാരം എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ജില്ലാ കലക്ടർമാർ അറിയിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന് കളികളത്തിൽ മരണമില്ല;മൈതാനമൊഴിഞ്ഞിട്ടും മനസ്സൊഴിയാതെ ജോട്ട... 27+1 പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡിലെ വിങ്ങുന്ന ഓർമ; In-Depth Story

Football
  •  16 hours ago
No Image

ഖത്തറില്‍ വ്യാപക പരിശോധന; നിരവധി പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി

qatar
  •  16 hours ago
No Image

വൻ കുതിപ്പിൽ സ്വർണം; സംസ്ഥാനത്ത് ഇന്ന് വില വർധിച്ചത് രണ്ടുതവണ

Kerala
  •  16 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിവിധ രാജ്യ നേതാക്കളുമായി ഖത്തര്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ച

qatar
  •  16 hours ago
No Image

ഖത്തര്‍ തീരത്ത് എണ്ണച്ചോര്‍ച്ചയില്ല; സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് മന്ത്രാലയം 

qatar
  •  16 hours ago
No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  17 hours ago
No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  17 hours ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  17 hours ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  18 hours ago
No Image

ലഹരിക്കടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  18 hours ago