HOME
DETAILS
MAL
എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ
March 31, 2026 | 1:56 AM
കൊച്ചി: ഹോട്ടല്‍ മേഖലയ്ക്കടക്കമുള്ള എല്‍.പി.ജി വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി എന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വിതരണം ആരംഭിച്ചിട്ടില്ലായെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്‍.
വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ ലഭിക്കാതെ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.
ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്.
രണ്ട് ദിവസത്തിനകം ഹോട്ടല്‍ മേഖലക്ക് അനുവദിച്ചിട്ടുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ വിതരണം ചെയ്തു തുടങ്ങിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ഗ്യാസ് കമ്പനികള്‍ക്ക് മുന്നിലും ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."