HOME
DETAILS

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു

  
April 01, 2026 | 11:18 AM

drone attack on kuwait airport fuel tanks catch fire

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു. ഇറാനും അനുബന്ധ സായുധ ഗ്രൂപ്പുകളും വിക്ഷേപിച്ച ഡ്രോണുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ (KAFCO) ഉടമസ്ഥതയിലുള്ള ഇന്ധന ടാങ്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് പ്ലാന്റിനുള്ളിൽ വലിയ തോതിൽ തീപടർന്നെങ്കിലും അടിയന്തര വിഭാഗം വേഗത്തിൽ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇന്ധന സംഭരണ കേന്ദ്രത്തിന് വലിയ രീതിയിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉറവിടത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചു.

മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്റാഈൽ സംഘർഷം കടുക്കുന്നതിനിടെയാണ് കുവൈത്തിന് നേരെയും ആക്രമണമുണ്ടാകുന്നത്. ഇതേ ദിവസം തന്നെ യുഎഇയിലെ വിവിധ ഇമാറാത്തുകളിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

a drone attack targeted kuwait airport, causing a fire in fuel storage tanks. emergency teams responded swiftly as authorities assess the damage and reinforce security measures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  2 days ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  2 days ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  2 days ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 days ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  2 days ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  2 days ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  2 days ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  2 days ago
No Image

അതിവേഗ നീക്കങ്ങളുമായി രമേശ് ചെന്നിത്തല; നാളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായേക്കും!

Kerala
  •  2 days ago
No Image

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പുണ്ടാകുമോ, അതോ വില കുറയുമോ? നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങൾ

uae
  •  2 days ago