HOME
DETAILS

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

  
Web Desk
April 02, 2026 | 6:11 PM

police register case against bjp  councillor in palakkad for stopping udf candidate ramesh pisharody

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടയുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ക്കും കുടുംബത്തിനുമെതിരെ പൊലിസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പാലക്കാട് നഗരസഭയിലെ 51ാം വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു രാജന്‍, മകള്‍ സ്‌നേഹ, സിന്ധുവിന്റെ സഹോദരന്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച്ച വൈകീട്ട് വടക്കന്തറ മനക്കല്‍ത്തൊടി ഭാഗത്ത് വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെയാണ് സംഭവം. 

സ്ഥാനാര്‍ഥിയെയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കി. മനക്കല്‍തൊടിയിലുള്ള വീടുകളില്‍ വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി നടപടി അവരുടെ പരാജയഭീതിയുടെ തെളിവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാലക്കാട് വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ രമേഷ് പിഷാരടി വിജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ബിജെപി പ്രവർത്തകർ തടഞ്ഞതെന്ന് വേണുഗോപാൽ വ്യക്തമാക്കി. ജനാധിപത്യപരമായ മത്സരത്തിൽ ബിജെപി പരാജയം സമ്മതിച്ചതിന്റെ തെളിവാണിത്. പാലക്കാട് ജില്ലയിൽ ഇത്തവണ കാറ്റ് മാറി വീശും കെസി വേ​ണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. 

ബുധനാഴ്ച വടക്കന്തറയിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർഥിയെ തടഞ്ഞുവെച്ചത്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് തന്നെ തടഞ്ഞതെന്നായിരുന്നു രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

പ്രചാരണത്തിനിടെയുണ്ടായ ഈ നടപടി ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പിഷാരടി പറഞ്ഞു. "വോട്ട് ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശവും സഞ്ചാര സ്വാതന്ത്ര്യവുമാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ," അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും, ജനകീയ കോടതിയിൽ ഇതിന് മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷാവസ്ഥ നിലനിന്നെങ്കിലും യുഡിഎഫ് പ്രവർത്തകർ സംയമനം പാലിച്ചു.

police have filed a case against a bjp councillor and his family over an incident in vadakkanthara, where udf candidate ramesh pisharody was stopped and party workers were threatened during the assembly election campaign.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  17 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  17 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  17 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  17 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  17 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  17 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  17 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  17 days ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  17 days ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  17 days ago