HOME
DETAILS

സ്‌നേഹസഞ്ചാരത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട് കെ.എസ്.ആര്‍.ടി.സി

  
Web Desk
April 03, 2026 | 2:31 AM

KSRTC completes six decades of love journey

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത ഭൂപടത്തിലെ അഭിമാനമായ കെ.എസ്.ആര്‍.ടി.സി അറുപത്തൊന്നാം ജന്മദിനത്തിന്റെ നിറവില്‍. 

1965 ഏപ്രില്‍ ഒന്നിന് സ്വതന്ത്ര കോര്‍പറേഷനായി മാറിയ കെ.എസ്.ആര്‍.ടി.സി, ആറ് പതിറ്റാണ്ടിലേറെയായി ദശലക്ഷക്കണക്കിന് മലയാളികളുടെ ജീവിതയാത്രയുടെ ഭാഗമാണ്. 'സ്‌നേഹ സഞ്ചാരത്തിന്റെ 61 വര്‍ഷങ്ങള്‍' എന്ന തലക്കെട്ടോടെയാണ് കോര്‍പറേഷന്‍ ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി കോർപ്പറേഷൻ്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ നാല് ലക്ഷത്തിന്റെ വർധനവുണ്ടായി. 

വിവിധ പദ്ധതികളിലൂടെ വരുമാനത്തില്‍ രണ്ടരക്കോടി രൂപയുടെ അധിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. കൃത്യസമയത്തുള്ള ശമ്പള വിതരണം സാധിച്ചതും കോര്‍പറേഷന് വലിയ ആശ്വാസമായി.

യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി വന്‍ ഹിറ്റായി മാറി. ഗോവയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇപ്പോള്‍ ബജറ്റ് ടൂറിസം സർവിസുകള്‍ നടത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ തുടങ്ങിയ 'ഗ്രാമവണ്ടി' സർവിസുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള കുപ്പിവെള്ളം, എ.സി വിശ്രമമുറികള്‍, ഗുണനിലവാരമുള്ള ഹോട്ടലുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.  

പ്രതിസന്ധികളെ കരുത്തോടെ നേരിട്ട്, കൂടുതല്‍ സ്‌നേഹത്തോടും കരുതലത്തോടും കൂടെ യാത്ര തുടരുമെന്ന ജന്മദിന സന്ദേശവും കെ.എസ്.ആര്‍.ടി.സി പങ്കുവച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  13 minutes ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  43 minutes ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  an hour ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  an hour ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  an hour ago
No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  2 hours ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  2 hours ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  2 hours ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  3 hours ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  3 hours ago