HOME
DETAILS

"എനിക്ക് വഴിതെറ്റി..." ഹോംസ്റ്റേയിലേക്ക് അവസാന ഫോൺ കോൾ; കുടകിലെ കൊടുംകാട്ടിൽ ശരണ്യ എവിടെ? തിരച്ചിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

  
April 04, 2026 | 9:35 AM

malayali woman missing in kodagu karnataka after trek to thadiandamol peak

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിം​ഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണൽ ശരണ്യ ജി.എസ് (36) നെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ കാണാതായത്. നിലവിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഏപ്രിൽ 2-ന് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടിയിലെ ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന്, അന്നേ ദിവസം രാവിലെ എട്ടരയോടെ വനംവകുപ്പിന്റെ അനുമതിയോടെ ഇവർ ട്രെക്കിംഗ് ആരംഭിച്ചു. 

കാട്ടാനശല്യം ഉള്ള മേഖല ആയതിനാൽ മറ്റ് പത്തുപേരടങ്ങുന്ന സംഘത്തോടൊപ്പം പോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, വൈകുന്നേരം നാല് മണിയോടെ ഈ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഇവർക്കൊപ്പമുണ്ടായിരുന്നില്ല.

തനിക്ക് വഴിതെറ്റിയ വിവരം ശരണ്യ ഫോണിലൂടെ ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് റേഞ്ച് പ്രശ്നങ്ങൾ കാരണം സിഗ്നൽ നഷ്ടപ്പെടുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഇതോടെയാണ് യുവതിയെ വനത്തിനുള്ളിൽ കാണാതായെന്ന നിഗമനത്തിൽ അധികൃതർ എത്തിയത്.

അതേസമയം, ശരണ്യക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പൊലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന അറുപതോളം പേരാണ് അഞ്ച് പ്രത്യേക സംഘങ്ങളായി വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നത്. കൂടാതെ, തിരച്ചിലിനായി ഡ്രോണുകളും ട്രാക്കർ നായകളെയും ഉപയോഗിക്കുന്നുണ്ട്. അതേസമയം, കനത്ത വനവും മോശം കാലാവസ്ഥയും തിരച്ചിൽ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

സംഭവത്തിൽ, നാപ്പോക്ലു പൊലിസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി വനത്തിനുള്ളിൽ അപകടത്തിൽപ്പെട്ടതാണോ അതോ വഴിമാറി മറ്റേതെങ്കിലും മേഖലയിൽ എത്തിയതാണോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. 

Sharanya G.S, a 3, is missing after trekking to Thadiandamol peak in Kodagu, Karnataka. The 36-year-old IT professional from Kochi went missing on Thursday. Rescue operations are underway, with the search entering its third day.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  3 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  3 days ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  3 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  3 days ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  3 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  3 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  3 days ago