HOME
DETAILS

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

  
Web Desk
April 04, 2026 | 5:14 PM

manipulation allegations against pk shashi in ottappalam

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ ശശി നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി എല്‍ഡിഎഫ്. പത്രികയില്‍ നല്‍കിയ പേരിലും, വയസിലും കൃത്രിമം കാട്ടിയെന്നാണ് പരാതി. 

പി.കെ ശശി പഠിച്ച കുലുക്കല്ലൂര്‍ വിഎയുപി സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് ശശിധരന്‍ പികെ എന്നാണ്. പാസ്‌പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് ശശി എന്ന് മാത്രമാണ്. പേരില്‍ മാറ്റം വരുത്തണമെങ്കില്‍ നിലവിലുള്ള നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷന്‍ ഉണ്ടാകണം. അതുണ്ടായതായി അറിവില്ല. സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റിലെ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നും പൊലിസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

അതേസമയം എസ്എസ്എല്‍സി ബുക്ക് അടക്കമുള്ള രേഖകളില്‍ തന്റെ പേര് പി.കെ ശശി എന്നാണെന്ന് സ്ഥാനാര്‍ഥി വ്യക്തമാക്കി. നേരത്തെ ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും ഇതേ പേര് തന്നെയായിരുന്നുവെന്നും, അതുകൊണ്ട് ഇപ്പോള്‍ വിഷയം ഉന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതമായി മാത്രമാണെന്നും പികെ ശശി പറഞ്ഞു. 

In Ottapalam, the LDF has accused P. K. Sasi, the UDF candidate, of manipulating details in his nomination papers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ 'നംഖോര്‍'; ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാറും കസ്റ്റംസ് പിടിച്ചെടുത്തു 

Kerala
  •  6 days ago
No Image

പാക് ക്രിക്കറ്റിൽ ദുരന്തങ്ങൾ തുടരുന്നു; മൈതാനത്ത് ബംഗ്ലാ കടുവകൾ, പുറത്ത് ഐസിസി; പാക് പട കൂപ്പുകുത്തുന്നു

Cricket
  •  6 days ago
No Image

അസ്മി അധ്യാപക ശാക്തീകരണം: ‘പേസ്’ പരിശീലന പരിപാടികൾക്ക് തുടക്കമായി

organization
  •  6 days ago
No Image

സ്ത്രീ വേഷം ധരിച്ച് വനിതാ ചടങ്ങുകളില്‍ കടന്നാല്‍ പിഴയും തടവും; പുതിയ നിയമനിര്‍ദ്ദേശവുമായി ബഹ്‌റൈന്‍

bahrain
  •  6 days ago
No Image

പി.സി. ജോർജിനും ഷോണിനും ബിജെപിയുടെ കടുത്ത വിമർശനം'; സഭാധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ചാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ കിട്ടും?

Kerala
  •  6 days ago
No Image

ബഹ്‌റൈനില്‍ വീട്ടിലെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷയും

bahrain
  •  6 days ago
No Image

കണ്ണീരായി ലാ റോഹ! ലോകകപ്പ് വേദിയിൽ ആ ചുവപ്പൻ തിരമാലകൾ ഇത്തവണയുണ്ടാകില്ല; ചിലിക്ക് സംഭവിച്ചതെന്ത്?

Football
  •  6 days ago
No Image

അങ്കാറയിലെ നാറ്റോ ഉച്ചകോടി; ബഹ്‌റൈന്‍ ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ക്ഷണം

bahrain
  •  6 days ago
No Image

മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക്

Kerala
  •  6 days ago
No Image

പതിനാറാം കേരള നിയമസഭയുടെ ആദ്യസമ്മേളനം മെയ് 21ന്, സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 22ന്

Kerala
  •  6 days ago