HOME
DETAILS

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

  
Web Desk
April 05, 2026 | 4:11 PM

iran destroyed key drone manufacturing facility in israel

തെൽഅവീവ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്‌റാഈലിലെ ഡ്രോൺ നിർമാണ കേന്ദ്രം തകർത്ത് ഇറാൻ. പെറ്റടിക്വയിലെ ' ഏറോ സോൾ ഏവിയേഷൻ സൊല്യൂഷൻസ് (Aero Sol) എന്ന സ്ഥാപനമാണ് ഇറാന്റെ മിസൈൽ ആക്രമണത്തിൽ പൂർണമായും തകർന്നത്. ആക്രമണത്തിൽ കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളടക്കം പൂർണമായും നശിച്ചതായും ഇനിയൊരു പുനർനിർമാണം സാധ്യമല്ലാത്ത വിധം കെട്ടിടം തകർന്നതായും കമ്പനി സിഇഒ ഇസ്‌റാഈൽ വാസർലോഫ് അറിയിച്ചു. 

ആക്രമണത്തിൽ ഫാക്ടറി നിലനിന്നിരുന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെടുകയും പരിസരത്താകെ അവശിഷ്ടങ്ങൾ നിറയുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15 മില്യൺ ഷെക്കേൽ (ഇസ്‌റാഈലി കറൻസി)യുടെ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ പ്രതിരോധ നിർമാണ കേന്ദ്രമാണെന്ന് തിരിച്ചറിയാത്ത വിധത്തിലാണ് ഫാക്ടറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിട്ടും കൃത്യ ലക്ഷ്യസ്ഥാനത്ത് തന്നെ ഇറാൻ ആക്രമണം നടത്തിയത് ഇസ്‌റാഈലിനെ ഞെട്ടിച്ചിട്ടുണ്ട്. കമ്പനിക്കുള്ളിൽ നിന്ന് ആരെങ്കിലും വിവരങ്ങൾ ചോർത്തി നൽകിയെന്ന് കരുതുന്നില്ലെന്നാണ് കമ്പനി സിഇഒ പറയുന്നത്. 

ഇസ്‌റാഈൽ സൈന്യത്തിന് ആവശ്യമായ ഡ്രോണുകൾ, ഹെൽമെറ്റ്‌സ്, ബോംബ് നിർമാണ കോപോണന്റുകൾ എന്നിവ നിർമിക്കുന്ന തന്ത്രപ്രധാനമായ സ്ഥാപനമാണ് എയറോസോൾ. കഴിഞ്ഞ ദിവസമാണ് എയറോസോളിനെ Valorex എന്ന സ്ഥാപനം ഏറ്റെടുത്തത്. 35 മില്യൺ ഷെക്കലിന്റെ ഏറ്റെടുക്കലിന് പിന്നാലെയാണ് ഇറാൻ ആക്രമണമുണ്ടായത്. 

അതേസമയം ഇറാനിലെ അഹ്‌വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നതായി റിപ്പോർട്ട്. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' ആണ് വിവരം പുറത്തുവിട്ടത്. ഖാസിം സുലൈമാനി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖുസെസ്ഥാൻ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തസ്നിം അറിയിച്ചു.

ഇറാന്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് അമേരിക്ക പുതിയ ആക്രമണങ്ങൾക്ക് തുടക്കം നൽകുന്നതെന്ന് മിഡിൽ ഈസ്റ്റ് വിദഗ്ധനും Amwaj.media എഡിറ്ററുമായ മുഹമ്മദ് അലി ഷബാനി വ്യക്തമാക്കി. ഈ നീക്കം മേഖലയിൽ വൻതോതിലുള്ള പ്രാദേശിക സംഘർഷത്തിന് വഴിതെളിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അമേരിക്ക എന്തിനും സന്നദ്ധമാണെന്ന് കാണിക്കാനാണ് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതെന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഷബാനി ആശങ്ക വ്യക്തമാക്കിയത്. ഇരുവിഭാഗത്തിനും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു യുദ്ധ സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ മേഖലയിൽ ഒരു വലിയ പോരാട്ടം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Amid escalating tensions in West Asia, Iran has destroyed a drone manufacturing facility in Israel. The company, Aero Sol Aviation Solutions located in Petah Tikva, was completely destroyed in the Iranian missile attack.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  4 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  4 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  4 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  4 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  4 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  4 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  4 days ago
No Image

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  4 days ago
No Image

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് വിലപേശൽ; സിന്ധുവിനെതിരെ നിർണായക സ്ക്രീൻഷോട്ടുകൾ പുറത്ത്, പ്രതി റിമാൻഡിൽ

crime
  •  4 days ago
No Image

ഇറാനെക്കുറിച്ചുള്ള പുതിയ ഇന്റലിജൻസ് റിപ്പോർട്ട്; ഞെട്ടി തരിച്ച് യുഎസ്-ഇസ്റാഈൽ സഖ്യം

International
  •  4 days ago