HOME
DETAILS

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

  
April 05, 2026 | 4:57 PM

minor dalit assaulted in kollam police register case

കൊല്ലം: കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കോര്‍ഡിനേറ്ററുടെ മകന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലിസ്. മണിയാര്‍ എരിച്ചിക്കല്‍ സ്വദേശി ചിക്കുരാജ് (31), ഇയാളുടെ അമ്മ മിനി എന്നിവര്‍ക്കെതിരെയാണ് പുനലൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡന വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാണ് പ്രതിയുടെ അമ്മക്കെതിരെ കേസെടുത്തത്. 

പോക്‌സോ, ബാലവാകാശ നിയമം, പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മിനിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഒന്നാം പ്രതി ചിക്കുരാജ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. 

2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൈകൊട്ടിക്കളി സംഘത്തില്‍ അംഗമായ കുട്ടിയെ ട്രൂപ്പിന്റെ കോര്‍ഡിനേറ്ററായ മിനിയുടെ മകന്‍ പുനലൂരിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 

വിവരമറിഞ്ഞ് പ്രതിയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ മിനി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ വഴി നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നാലെ പുനലൂര്‍ പൊലിസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും, പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Police have registered a case following a complaint that a minor Dalit girl was sexually assaulted in kollam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  2 days ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  2 days ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  2 days ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  2 days ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  2 days ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 days ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  2 days ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  2 days ago