HOME
DETAILS

കർണാടകയുടെ ഡി.കെ, കണ്ണൂരിന്റെയും

  
വി.കെ പ്രദീപ്
April 06, 2026 | 2:21 AM

Karnatakas DK Kannurs

കണ്ണൂർ:   'ഡി.കെ വെൽകം ടു കണ്ണൂർ, കർണാടകയുടെ കരുത്തിന് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വാഗതം'- കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ റോഡ്ഷോ തുടങ്ങുന്നതിന് മുമ്പുള്ള അനൗൺസ്‌മെന്റാണിത്. കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് മുതൽ കണ്ണൂർ സിറ്റി വരെയാണ് ഇന്നലെ ഉച്ചയ്ക്ക് റോഡ് ഷോ നടത്തിയത്. രാവിലെ 10.30ന് തുടങ്ങുമെന്ന് പറഞ്ഞ റോഡ്ഷോ തുടങ്ങിയത് ഉച്ചയ്ക്ക് 12ന്. കാത്തുനിന്ന യു.ഡി.എഫ് പ്രവർത്തകരുടെ ആരവത്തിന് നടുവിലേക്കാണ് ഡി.കെ ശിവകുമാറും കെ. സുധാകരൻ എം.പിയും വന്നിറങ്ങിയത്. അണികളുടെ ആവേശം അണപൊട്ടി. ഡി.കെ ശിവകുമാറിനും അവരുടെ സ്വന്തം കെ.എസിനും തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യം. അതിനിടെ, മാധ്യമപ്രവർത്തകർ ഡി.കെയെ വളഞ്ഞു. കുടകിൽ മലനിരകളിൽ കാണാതായ കോഴിക്കോട്ടെ ശരണ്യയെ കണ്ടെത്താൻ എന്തൊക്കെ ചെയ്തുവെന്ന് ചോദ്യം. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അന്വേഷണം നടക്കുന്നുവെന്ന് മറുപടി നൽകി നേരെ റോഡ്ഷോ വാഹനത്തിലേക്ക്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റോഡ് ഷോ കാൽടെക്‌സ് വഴി ചിറക്കൽ കുളം-തായത്തെരു വഴി മുസ് ലിം ലീഗിന്റെ

ശക്തികേന്ദ്രമായ കണ്ണൂർസിറ്റിയിൽ സമാപനം. നഗരമധ്യത്തിലൂടെയുള്ള റോഡ്ഷോ കാണാൻ തിങ്ങിക്കൂടിയത് വൻ ജനാവലി. കൈവീശിയും പുഞ്ചിരിച്ചും ഡി.കെ റോഡ്ഷോ ആവേശമാക്കി. റോഡ്ഷോ കണ്ണൂർ സിറ്റിയിലെത്തിയപ്പോൾ സ്വീകരിക്കാൻ നിറഞ്ഞ സദസ്. മൈക്ക് കൈയിലെടുത്ത് വാഹനത്തിൽ നിന്ന് തന്നെ അഭിസംബോധന. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരണം. മതേതരത്വം സംരക്ഷിക്കാനും വികസനത്തിനും യു.ഡി.എഫിനെ അധികാരത്തിലേറ്റണം. ഡി.കെയുടെ ചുരുങ്ങിയ വാക്കുകൾ മതി അണികൾക്ക് മനസുനിറയാൻ.

ശനിയാഴ്ച വൈകീട്ട് കണ്ണൂർ ജില്ലയിലെത്തിയ ഡി.കെ യു.ഡി.എഫ് പൊതുയോഗങ്ങളും റോഡ് ഷോകളും കൊഴുപ്പിച്ചു. ഇന്നലെ കണ്ണൂർ നഗരത്തിലെ റോഡ് ഷോയ്ക്ക് ശേഷം അടുത്ത സ്വീകരണ കേന്ദ്രമായ മാഹിയിലേക്ക്. ഡി.കെ എന്ന താരപ്രചാരകന്റെ യോഗങ്ങളിലെല്ലാം വൻ ആൾക്കൂട്ടമുണ്ട്. കേരളത്തിൽ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളെല്ലാം കർണാടകയിലേതുപോലെ നടപ്പാക്കുമെന്ന് യോഗങ്ങളിൽ ഡി.കെ ഉറപ്പുനൽകി. കണ്ണൂർ നഗരത്തിൽ നടന്ന റോഡ് ഷോയിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എം.വി മുഹമ്മദലി, രാജീവൻ എളയാവൂർ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  6 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  6 days ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  6 days ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  6 days ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  6 days ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  6 days ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  6 days ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  6 days ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  6 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  6 days ago