HOME
DETAILS

പറവൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

  
April 07, 2026 | 3:45 PM

congress activist dies after collapsing during campaign wrap-up in paravur

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം കുറിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരുണ സംഭവങ്ങളും സംഘർഷവും. പറവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തത്തപ്പിള്ളി സ്വദേശി അലി (70) ആണ് മരിച്ചത്. റാലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം പട്ടാമ്പിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. വൈകിട്ട് ഇരു മുന്നണികളുടെയും പ്രകടനങ്ങൾ പട്ടാമ്പി നഗരമധ്യത്തിൽ സന്ധിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. വാക്കേറ്റം മൂർച്ഛിച്ചതോടെ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു. കല്ലേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലിസ് ലാത്തിവീശി. ലാത്തിച്ചാർജിനെത്തുടർന്നാണ് പ്രവർത്തകർ ചിതറിയോടിയതും സ്ഥിതിഗതികൾ ശാന്തമായതും. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

 

A 70-year-old UDF worker, Ali from Thathappilly, died after collapsing during the election campaign finale (Kottikkalasham) in Paravur. The tragic incident occurred during the final rally of UDF candidate V.D. Satheesan. Though he was rushed to the hospital immediately, he could not be saved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  5 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  5 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  5 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  5 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  5 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  5 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  5 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  5 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  6 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  6 days ago