HOME
DETAILS

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

  
April 08, 2026 | 11:32 AM

director-ranjith-remanded-in-sexual-harassment-case-bail-order-soon

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ കോടതി മറ്റന്നാള്‍ വിധി പറയും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. 

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടാണ് രഞ്ജിത്ത് ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ജയിലില്‍ കഴിയുന്നൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസില്‍ കുറ്റാരോപിതനാണ് പ്രതിയെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. 

യുവനടിയുടെ പരാതിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ രഞ്ജിത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

ജനുവരി 30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുതിയ സിനിമ ഷൂട്ടിങ്ങ് സെറ്റില്‍ കാരവനില്‍വച്ച് രഞ്ജിത് യുവനടിയെ കടന്നുപിടിച്ചെന്നാണ് കേസ്. ജനുവരി 30നാണ് സംഭവം നടന്നതെങ്കിലും  യുവതി മാര്‍ച്ച് 28നാണ് കൊച്ചി സിറ്റിപൊലിസ് കമ്മിഷണര്‍ക്ക്  കുടുംബത്തോടൊപ്പം എത്തി പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ വളരെ രഹസ്യമായിട്ടായിരുന്നു പൊലിസിന്റെ നീക്കം. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയായിരുന്നു. കേസ് എടുത്തതിനുപിന്നാലെ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. കേസ് വിവരം അറിഞ്ഞ രഞ്ജിത്  അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനും ശ്രമം നടത്തി. കോട്ടയത്തുവച്ച്  അറസ്റ്റുചെയ്യാന്‍ പൊലിസ് ശ്രമം നടത്തിയെങ്കിലും  കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇടുക്കി മുട്ടത്തുനിന്നും തൊടുപുഴ പൊലിസ് കാര്‍ തടഞ്ഞുനിര്‍ത്തി  രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. 

 

 

Filmmaker Ranjith will remain in custody in connection with a sexual harassment case, as the court has deferred its decision on his bail plea to a later date. The case has drawn significant attention within the Malayalam film industry, with further legal proceedings expected to determine the outcome.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  6 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  6 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  6 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  6 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  6 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  6 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  6 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  6 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  6 days ago