HOME
DETAILS
MAL
ആപ്പിള്‍ വിപണി കീഴടക്കി 'വിദേശി'
backup
September 13 2016 | 19:09 PM
ചങ്ങരംകുളം: കേരളത്തില്‍ ആഘോഷ സീസണില്‍ വിദേശ ആപ്പിളുകള്‍ വിപണി കീഴടക്കുന്നു. ഇന്ത്യന്‍ ആപ്പിളിന്റെ വിളവെടുപ്പ് കാലമല്ലെന്നതാണ് വിപണി വിദേശ ആപ്പിളുകള്‍ കൈയടക്കാന്‍ കാരണം. ഇവയ്ക്കു കുറഞ്ഞ വിലയാണെന്നതും ഇറക്കുമതി വര്‍ധിപ്പിക്കുകയാണ്.
എന്നാല്‍, വിദേശത്തുനിന്നെത്തുന്ന ആപ്പിളുകളും മറ്റു പഴവര്‍ഗങ്ങളും കൂടുതല്‍ രാസപദര്‍ഥങ്ങള്‍ ചേര്‍ത്തവയാണെന്ന ആക്ഷേപവുമുണ്ട്. നിരവധി ദിവസങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടതിനാലാണ് ഇത്തരത്തില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത്. ലോകത്തെ ഒന്നാം നമ്പര്‍ എന്നു പറയപ്പെടുന്ന ഇന്ത്യയിലെ കശ്മിരി ആപ്പിളിന് വില 150 രൂപയില്‍ താഴാറില്ല. ഇതിന്റെ വിളവെടുപ്പ് നടക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."