HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ്; പ്രതീക്ഷയിൽ യു.ഡി.എഫ്

  
ഇ.പി മുഹമ്മദ്
April 10, 2026 | 1:59 AM

High turnout in assembly elections UDF hopeful

കോഴിക്കോട്: പോളിങ് ശതമാനത്തിലെ വർധനയിൽ പ്രതീക്ഷയർപ്പിച്ച് യു.ഡി.എഫ്. പോളിങ് ഉയരുമെന്ന് കണക്കാക്കിയിരുവെങ്കിലും പല ജില്ലകളിലെയും വോട്ടിങ്ങിൽ പ്രതിഫലിച്ചത് യു.ഡി.എഫിന് അനുകൂലമായ ട്രെൻഡ് രൂപപ്പെട്ടുവെന്ന് നേതാക്കൾ വിലയിരുത്തുന്നു. പോളിങ് ശതമാനം കൂടുമ്പോഴെല്ലാം ഫലം യു.ഡി.എഫിന് അനുകൂലമാകാറുണ്ടെന്നും ഇത്തവണയും ഇത് പ്രകടമാണെന്നും യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നു. 

മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമെല്ലാം പോളിങ് വർധന യു.ഡി.എഫിന് അനുകൂലമായി ജനം വോട്ട് ചെയ്തെന്ന് സൂചിപ്പിക്കുന്നതായും യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ഏകീകരിക്കപ്പെട്ടതായുമാണ് പൊതുവായ വിലയിരുത്തൽ. സർക്കാരിനെതിരേ ന്യൂനപക്ഷങ്ങൾക്കുള്ള അതൃപ്തി പ്രതിഫലിച്ചുവെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്നുള്ള കണക്കുകൾ ഭരണമാറ്റത്തിനുവേണ്ടി ജനം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നാണ്  യു.ഡി.എഫിൻ്റെ നിരീക്ഷണം. 

ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമല്ലെങ്കിലും ഭരണമാറ്റം ജനം ആഗ്രഹിച്ചിരുന്നതായി പോളിങ് ശതമാനത്തിലെ കണക്കുകൾ നിരത്തി യു.ഡി.എഫ് വാദിക്കുന്നു.  എൽ.ഡി.എഫിൻ്റെ പരമ്പരാഗത വോട്ടിൽ ചോർച്ചയുണ്ടായി. യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടായില്ലെന്ന് വിവിധ മണ്ഡലങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് നേതാക്കൾ പറയുന്നു. 

അമ്പലപ്പുഴ, പയ്യന്നൂർ  ഉൾ പ്പെടെയുള്ള മണ്ഡലങ്ങൾക്ക് പുറമെ മിക്കയിടത്തും  നല്ലൊരു ശതമാനം സി.പി.എം വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി വീണിട്ടുണ്ട്. ഇടത് കോട്ടകളായ പല മണ്ഡലങ്ങളിൽ അടിയൊഴുക്ക് ഉണ്ടായി. ഇത് വൻ അട്ടിമറികൾക്ക് കാരണമാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. 

യു.ഡി.എഫിൻ്റെ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങൾ സേഫ് ആയപ്പോൾ ഇടതുമുന്നണിയുടെ പ്രധാന നേതാക്കൾ ശക്തമായ വെല്ലുവിളി നേരിട്ടതായി മുന്നണി കൺവീനർ മത്സരിച്ച പേരാമ്പ്ര മണ്ഡലം ചൂണ്ടിക്കാട്ടി യു.ഡി.എഫ് അഭിപ്രായപ്പെടുന്നു.  യു.ഡി.എഫിന് കൂടുതൽ എം.എൽ.എമാരെ ലഭിക്കുക മലബാറിൽ നിന്നായിരിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. മറ്റ് രണ്ട് മേഖലയിലെ മുന്നേറ്റം കൂടിയാവുമ്പോൾ ഭരണം ഉറപ്പിക്കാം. 

മലയോര മേഖലയിലും തീരദേശത്തുമെല്ലാം ജനം കൂടെ നിന്നെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 80 മുതൽ 92 വരെ സീറ്റുകൾ നേടി അധികാരത്തിലെത്താൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഇടത്  മന്ത്രിമാരിൽ 11പേർ കടുത്ത മത്സരമാണ് നേരിട്ടത്. ഇതിൽ പകുതിയോളം പേർ പരാജയപ്പെടാനുള്ള സാധ്യതയും  ഏറെയാണ്. അതേസമയം, ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിഞ്ഞതായി യു.ഡി.എഫ് സംശയിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, വേട്ടയാടലിന് പിന്നില്‍ യു.ഡി.എഫിന് പങ്കുണ്ടോയെന്ന് സംശയം; പിണറായിക്ക് പിന്തുണയുമായി സി.പി.എം

Kerala
  •  a day ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച; നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ കാണാതായതായി റിപ്പോര്‍ട്ട് 

Kerala
  •  a day ago
No Image

കോടതി ഉത്തരവ് ലംഘിച്ചു; ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ; ഉടന്‍ കീഴടങ്ങാന്‍ ഉത്തരവിട്ട് സിംഗപ്പൂര്‍ കോടതി 

International
  •  a day ago
No Image

പള്ളിയില്‍ പോയ സമയം നോക്കി 'ആണ്‍വേഷത്തില്‍' വന്ന് കവര്‍ച്ച; കിടപ്പുരോഗിയുടെ 10 പവന്‍ കവര്‍ന്ന ഹോം നഴ്‌സും കൂട്ടുകാരിയും കുടുങ്ങിയതിങ്ങനെ

Kerala
  •  a day ago
No Image

'വളഞ്ഞിട്ടടിച്ചോളൂ', പക്ഷെ സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇഡി റെയ്ഡിനിടെ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ

Kerala
  •  a day ago
No Image

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചെന്ന് ആരോപണം; മമത ബാനര്‍ജിക്കെതിരെ കേസെടുത്ത് ബിജെപി 

National
  •  a day ago
No Image

ജീപ്പിന്റെ സ്റ്റിയറിങ്, ബൈക്കിന്റെ എന്‍ജിന്‍; ആക്രി സാധനങ്ങള്‍ കൊണ്ട് വയനാട്ടിലെ പ്ലസ് ടുക്കാരുടെ 'വേറെ ലെവല്‍' വണ്ടി... കൈയടി നേടി സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ഥികള്‍

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും ഇഡിയെത്തി 

Kerala
  •  a day ago
No Image

എസ്‌ഐആര്‍ നിയമസാധുത: സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

National
  •  a day ago
No Image

കെ- റെയില്‍ വിരുദ്ധ സമരം; കേസുകളുടെ വിവരങ്ങള്‍ തേടി പൊലിസ് മേധാവി 

Kerala
  •  a day ago

No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  2 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  2 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  2 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  2 days ago