HOME
DETAILS

അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു

  
Web Desk
April 10, 2026 | 7:50 AM

justice yashwant verma resigns corruption charges and impeachment timeline

ന്യൂഡൽഹി:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് കടുത്ത നടപടികൾ ഉയരവേ രാജിവച്ചു. ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അദ്ദേഹം രാജി നൽകിയത്. കഴിഞ്ഞ വർഷം ജസ്റ്റിസ് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്ന്  വിവാദത്തിലായിരുന്നു.

പെൻഷനും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ 'തന്ത്രപരമായ' രാജി

പാർലമെന്റ് ഇംപീച്ച്‌മെന്റ് നടപടികളിലൂടെ പുറത്താക്കിയിരുന്നെങ്കിൽ ജസ്റ്റിസ് വർമ്മയ്ക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നില്ല. എന്നാൽ വിരമിക്കുന്നതിന് മുൻപ് രാജിവെച്ചത്തിലൂടെ വിരമിച്ച ജഡ്ജിമാർക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും വർമ്മക്ക് തുടർന്നും ലഭിക്കുന്നതാണ്. രാജി സ്വീകരിച്ചതോടെ ഇംപീച്ച്‌മെന്റ് നടപടികൾ അവസാനിപ്പിക്കുമെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ ലഭിക്കുന്ന വിവരം.

വിവാദമായ പണമിടപാടും അന്വേഷണവും

2025 മാർച്ച് 14-നാണ് വിവാദങ്ങളുടെ തുടക്കമായത്. അന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ ലുട്ട്യൻസിലെ വസതിയിലുള്ള സ്റ്റോർ റൂമിൽ നിന്ന് കണക്കിൽപ്പെടാത്ത വൻ തുക പിടിച്ചെടുക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹം ഭോപ്പാലിലായിരുന്നു. എന്നാൽ ഈ പണം തന്റേതല്ലെന്നാണ് വർമ്മയുടെ വാദം,അതിന് കാരണമായി അദേഹം ചൂണ്ടി കാണിക്കുന്നത് എല്ലാവർക്കും പ്രവേശനമുള്ള മുറിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നതെന്നാണ്.

അപൂർവ്വമായ നീക്കത്തിലൂടെ, ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്ത ദൃശ്യങ്ങളും വീഡിയോകളും കോടതി പുറത്തുവിട്ടിരുന്നു. "വളരെ വേദനയോടെയാണ് ഞാൻ രാജിവയ്ക്കുന്നത്" എന്ന് കത്തിൽ പറയുന്നുണ്ടെങ്കിലും, രാജിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  16 hours ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  16 hours ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  16 hours ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  16 hours ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  16 hours ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  17 hours ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  17 hours ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  16 hours ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  17 hours ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  17 hours ago